---പരസ്യം---

എന്‍എച്ച്എമ്മില്‍ നിരവധി ഒഴിവുകള്‍, നിയമനം പത്തനംതിട്ടയില്‍; നിങ്ങള്‍ യോഗ്യരാണോ?

On: February 9, 2026 4:54 PM
Follow Us:
പരസ്യം

ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, നഴ്സ്, മെഡിക്കല്‍ ഓഫീസര്‍, തുടങ്ങിയ തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആകെ 22 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിയമനം പത്തനംതിട്ട ജില്ലയിലായിരിക്കും. ഫെബ്രുവരി 13 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. വിവിധ തസ്തികയിലെ ഒഴിവുകള്‍, പ്രായപരിധി, ശമ്പളം, യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

ജനറല്‍ മെഡിസിന്‍

ഈ തസ്തികയില്‍ 2 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 78000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 62 വയസായിരിക്കണം. TCMC/KMSC രജിസ്‌ട്രേഷനോടെ ജനറല്‍ മെഡിസിനില്‍ MBBS & DNB/MD ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഗൈനക്കോളജിസ്റ്റ്

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 78000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 62 വയസായിരിക്കണം. TCMC/KMSC രജിസ്‌ട്രേഷനോടെ ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജിയില്‍ MBBS & DNB/MS ഉള്ളര്‍ക്ക് അപേക്ഷിക്കാം.

ഡെര്‍മറ്റോളജിസ്റ്റ്

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 78000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 62 വയസായിരിക്കണം. TCMC/KMSC രജിസ്‌ട്രേഷനോടെ ഡെര്‍മറ്റോളജിയില്‍ MBBS & DNB/MD ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

സൈക്യാട്രിസ്റ്റ്

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 78000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 62 വയസായിരിക്കണം. TCMC/KMSC രജിസ്‌ട്രേഷനോടെ സൈക്യാട്രിയില്‍ MBBS & MD/DNB/DPM ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ജെസി ഓര്‍ത്തോഡോണ്ടിക്‌സ്

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50500 ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 40 വയസായിരിക്കണം. ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഓര്‍ത്തോഡോണ്ടിക്‌സില്‍ MDS ഉം സംസ്ഥാന ഡെന്റല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം

മെഡിക്കല്‍ ഓഫീസര്‍

ഈ തസ്തികയിലെ ഒഴിവ് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50500 ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 62 വയസായിരിക്കണം. TCMC/KSMC രജിസ്‌ട്രേഷനോടെ MBBS ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (സ്റ്റാഫ് നഴ്സ്)

ഈ തസ്തികയില്‍ 10 ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20500 ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 40 വയസായിരിക്കണം. KNC രജിസ്‌ട്രേഷനോടെ GNM അല്ലെങ്കില്‍ B. Sc നഴ്സിംഗ്; യോഗ്യത നേടിയതിനു ശേഷമുള്ള ഒരു വര്‍ഷത്തെ പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ആര്‍ബിഎസ്‌കെ നഴ്സ്/ ജെപിഎച്ച്എന്‍

ഈ തസ്തികയില്‍ 2 ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 40 വയസായിരിക്കണം. എസ്എസ്എല്‍സി/പത്താം ക്ലാസ്, ഐഎന്‍സി അംഗീകൃത സ്ഥാപനത്തില്‍ നിന്നോ കെഎന്‍സിയില്‍ നിന്നോ ഓക്‌സിലറി നഴ്സ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ്, കെഎന്‍സി രജിസ്‌ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഓഡിയോളജിസ്റ്റ് – എന്‍പിപിസിഡി & ഡിഇസി

ഈ തസ്തികയില്‍ 3 ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 40 വയസായിരിക്കണം. ബിഎഎസ്എല്‍പി, ആര്‍സിഐ രജിസ്‌ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പോസ്റ്റ് പരിചയം എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഓഡിയോമെട്രിക് അസിസ്റ്റന്റ് – എന്‍പിപിസിഡി

ഈ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 40 വയസായിരിക്കണം. ബിഎഎസ്എല്‍പി, സ്ഥിരം ആര്‍സിഐ രജിസ്‌ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കേരള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ വിലയിരുത്തല്‍ വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!