അരിക്കുളം ശുചിത്വ പഠനോൽസവത്തിൻ്റെ ഭാഗമായി അരിക്കുളം ഗ്രാമപഞ്ചായത്തിലെ എൽ.പി.യു.പി.ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ പoനോ ത്സവം നടത്തി .ഹരിതസേന സ്ക്കോളർഷിപ്പ് കിട്ടിയ വിദ്യാത്ഥിക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .അരിക്കുളം ഗ്രാമ പഞ്ചായത് ഹാളിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ സജിത എ ളമ്പിലാട്ട് അധ്യക്ഷത വഹിച്ചു.വി വി എം ബഷീർ മാസ്റ്റർ, പത്മിനി ടിച്ചർ ബിന്ദു എൻ പി സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിതേഷ് ബാബു കെ.കെ സ്വാഗതവും ,എച് ഐ പവിത്രൻ നന്ദിയും പറഞ്ഞു.