കൊയിലാണ്ടി: കാവുന്തറയില്‍ എംഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കീഴരിയൂര്‍ സ്വദേശി ചാലില്‍ മീത്തല്‍ രാജേഷ് (41), പള്ളിയത്ത്കുനി പെയിന്‍കിലാട്ട് താജു തസ്ലീഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.കാവുന്തറ എ.യു.പി സ്കൂളിന് സമീപത്തുവെച്ചാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും 85ഗ്രാം എം.ഡി.എം.എ പിടികൂടി. ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു എം.ഡി.എം.എ.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷ്. ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉത്തംദാസിന് കീഴിലുള്ള ജില്ലാ ഡാന്‍സാഫ് സ്‌കോഡും , പേരാമ്പ്ര ഡി.വൈ.എസ്.പി സ്കോഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഡന്‍സാഫ് സ്കോഡ് അംഗങ്ങളായ എസ്. ഐ.വിനീത് കുമാർ എ.എസ്ഐമാരായ ഷാജി.വി.വി, സുനിൽകുമാർ.സി. എം , സി.പി.ഒമാരായ ശോഭിത്ത് ടി.കെ , ലിഥിൻ ഡി.ബി, അനൂപ് സെൻ, പേരാമ്പ്ര ഡി.വൈ.എസ്.പി സ്കോഡ് അംഗങ്ങളായ എസ്.സി.പി.ഒ വിനീഷ് തയ്യുള്ളതിൽ, സിഞ്ചു ദാസ്. എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.














