ലോകം കാത്തിരുന്ന ആ സിഎൻജി ബൈക്ക് ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബജാജിപ്പോള്‍. ഫ്രീഡം 125 എന്നറിയപ്പെടുന്ന മോഡല്‍ ശരിക്കും ഒരു ബൈ-ഫ്യുവല്‍ ഇരുചക്ര വാഹനമാണ്. ഈ സവിശേഷതയുമായി വരുന്ന ഭൂയിലെ തന്നെ ആദ്യത്തെ മോട്ടോർസൈക്കിളാണിത്. ഫ്രീഡം 125 ഡിസ്ക് എല്‍ഇഡി, ഫ്രീഡം 125 ഡ്രം എല്‍ഇഡി, ഫ്രീഡം 125 ഡ്രം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന സിഎൻജി ബൈക്കിന് 95,000 രൂപയാണ് ഇന്ത്യയില്‍ വരുന്ന പ്രാരംഭ വില.
പെട്രോളിലും സിഎൻജിയിലും ഒരേ പോലെ പ്രവർത്തിക്കാനാവുന്ന ബൈ-ഫ്യുവല്‍ ഇരുചക്ര വാഹനമാണിത് ശരിക്കും. ഇന്ധനക്ഷമതയിലും പ്രവർത്തനച്ചെലവിലും വലിയ കുറവാണ് ഫ്രീഡം 125 കൊണ്ടുവരുന്നത്.
ഓടിക്കൊണ്ടിരിക്കുമ്ബോള്‍ തന്നെ ഏത് ഇന്ധനത്തിലും പ്രവർത്തിക്കാൻ അനുവദിക്കുന്ന സ്വിച്ചും വാഹനത്തിലുണ്ട്. അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ അനുകരിക്കുന്ന തരത്തിലുള്ള ഡിസൈനാണ് ബജാജ് ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിളിനുള്ളത്. കണ്ടാല്‍ ഒരു കമ്മ്യൂട്ടർ ബൈക്കാണെന്ന് പറയില്ലാത്ത തരത്തിലാണ് രൂപകല്‍പ്പന. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, സൂക്ഷ്മമായ ഫ്ലൈസ്‌ക്രീൻ, വളരെ നീളമുള്ളതും ഉള്‍ക്കൊള്ളുന്നതുമായ സീറ്റ്, മുരടിച്ച ഇന്ധന ടാങ്ക് എന്നിവ ശ്രദ്ധേയമായ ഡിസൈൻ ഹൈലൈറ്റുകളാണ്.
125 സിസി, എയർ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,000 ആർപിഎമ്മില്‍ 9.5 bhp പവറും 6,000 ആർപിഎമ്മില്‍ 9.7 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് ബജാജ് വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ഫ്രീഡം 125 സിഎൻജി മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.