--- പരസ്യം ---

ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വ ക്യാമ്പ് – കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു . സാബു കീഴരിയൂരിന് ആദരവ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വ ക്യാമ്പ് PWD ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു കാനത്തിൽ ജമീല MLA ഉൽഘാടനം ചെയ്തു കാർഷിക മേഖലയിൽ സന്നദ്ധസംഘടനകളുടെ പ്രവർത്തനം അനിവാര്യമാണെന്നും യുവതലമുറ കാർഷിക മേഖലയിലേയ്ക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ഗവൺമെൻ്റ് നടപ്പിലാക്കുമ്പോൾ അതിൻ്റെ മാതൃകാപരമായി ഏറ്റെടുത്ത് നടത്താൻ ഫാർമേഴസ് അസോസിയേഷനെ പോലുള്ള സ്വതന്ത്ര സംഘടനകൾ ശ്രമിക്കണമെന്നും എം എൽ എ പ്രസ്താവിച്ചു ലഹരി വിരുദ്ധ ക്ലാസ് കാമ്പയിൻ & മോട്ടിവേഷൻ ട്രെയിനർ സാബു കീഴരിയൂരിനെ കാനത്തിൽ ജമീല എം.എൽ എ ആദരിച്ചു. യോഗത്തിൽ ദേശീയ പ്രസിഡണ്ട് സി തങ്കമണി തമിഴനാട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എഫ് .എ.ഒ.ഐ ദേശീയ ജനറൽ സിക്രട്ടറി കെ.എം സുരേഷ് ബാബു (സംസ്ഥാന ജനസെക്രട്ടറി )കൊല്ലം കണ്ടി വിജയൻ പയ്യോളിമുൻസിപ്പൽ കൗൺസിലർ അൻവർ കായക്കണ്ടി ,സാബു കീഴിയൂർ ,എം പ്രമീള ടീച്ചർ ഇന്ദിരാജിമാരാർ, ഒ.കെ സുരേഷ്, ശിവദാസൻ, കെ.വൽസല മങ്കട ഷിനിജ. എം എ അഖിലേഷ് , പി ടി എം ലക്ഷമി എന്നിവർ പ്രസംഗിച്ചു പങ്കെടുത്ത അംഗങ്ങൾക്ക് ചക്കയിൽ നിർമ്മിച്ച അച്ചാർ തേൻ കവുങ്ങിൻ തൈ എന്നിവ വിതരണം ചെയ്തു

--- പരസ്യം ---

Leave a Comment