കീഴരിയൂർ: നാട്ടുകൂട്ടം നടുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ മoത്തിൽ താഴ കലിയൻ ദിനാഘോഷം നടന്നു.കാർഷിക സംസ്കൃതിയുടെ ഭാഗമായിട്ടാണ് ഈ ആഘോഷം ആചരിക്കുന്നത് സന്ധ്യാ സമയത്ത് ചൂട്ടു കത്തിച്ച് വാഴ പോള കൊണ്ട്കൂടൊരുക്കി, അതിൽ പ്ലാവില കൊണ്ട് നിർമ്മിക്കുന്ന കാള , പശു എന്നിവയും ഈർക്കലി കൊണ്ട് നിർമ്മിച്ച കോണിയും വെക്കും.കരി , മഞ്ഞൾ എന്നിവയും പാത്രങ്ങളിൽകലക്കി വെക്കുകപതിവുണ്ട്. തുടർന്ന്നാട്ടുകാർ സംഘമായി “കലിയാ കലിയ കൂയ് , ചക്കയും മാങ്ങയും കൊണ്ടോരി കലിയാ “എന്ന് വിളിച്ച് കൊണ്ട് നാടുചുറ്റും തുടർന്ന് ഒരു പ്ലാവിനെ വലം വെച്ച് അതിന് താഴെ ഏണിയും കൂടും സമർപ്പിക്കും
നടുവത്തൂരിൽ നടന്ന കലിയൻ കൊടുക്കലിന് എടത്തിൽ രവി ,കെ.വി ബാബു’,വിനു തുരുത്തിയാട്ട്, ആശാരി കണ്ടി വിനോദ്, യു. എം സത്യൻ .വി വി രവി. ഷിജു കെ.വിശശി മുറിച്ചാണ്ടി. പി.സി ബാലൻ സൗഭാഗ്യഎന്നിവർ നേതൃത്വം നൽകി