റഡാറിൽ നിന്ന് സിഗ്നൽ ലഭിച്ചു; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു

By admin

Published on:

Follow Us
--- പരസ്യം ---

മംഗളൂരു: ഉത്തര കന്നഡയിലെ അംഗോളക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ മംഗളൂരുവിൽ നിന്നും എത്തിച്ച റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റഡാറിൽ നിന്നും സിഗ്നൽ ലഭിച്ചുവെങ്കിലും മണ്ണിനടിയിലുള്ളത് ലോറിയാണെന്ന് ഉറപ്പിക്കാനായിട്ടില്ല.നിലവിൽ ഈ സ്ഥലത്തെ മണ്ണ് മാറ്റിക്കൊണ്ട് ഊർജിത തിരച്ചിൽ നടക്കുകയാണ്. റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്ന് കേരള മുഖ്യമന്ത്രി അടക്കമുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പ്രദേശത്ത് നിലവിൽ മഴയില്ലാത്തത് സുഗമമായി രക്ഷാപ്രവർത്തനം നടത്താൻ സഹായകരമാവുന്നുണ്ട്. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളികളാണ്.

ദേ​ശീ​യ​പാ​ത 66ൽ ​ഉ​ത്ത​ര ക​ന്ന​ഡ കാ​ർ​വാ​റി​ന​ടു​ത്ത് അ​ങ്കോ​ള​യി​ലെ ഷി​രൂ​ർ വി​ല്ലേ​ജി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​ഴു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലിൽ കുടുങ്ങിയത്.

ചൊ​വ്വാ​ഴ്ച അ​പ​ക​ടം ന​ട​ന്നി​ട്ടും അ​ർ​ജു​ന്റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച കേ​ര​ള മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യ​ത്. അ​പ​ക​ട​ത്തി​ന്റെ ആ​ഘാ​തം വി​ല​യി​രു​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്ക് വ​ന്ന വീ​ഴ്ച​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​ത്.

--- പരസ്യം ---

Leave a Comment

error: Content is protected !!