---പരസ്യം---

നടേരി പാലം;സംഘാടക സമിതി രൂപീകരിച്ചു

On: May 23, 2025 10:23 PM
Follow Us:
പരസ്യം

കൊയിലാണ്ടി:നഗരസഭയെയും,കീഴരിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, നടേരി പാലം യാഥാർത്ഥ്യമാവുന്നു
ജൂൺ ആദ്യവാരം
പാലത്തിൻ്റെ ശിലാ സ്ഥാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും എംഎൽ എ ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും ‘നടേരി കക്കുളം ,നടുവത്തുർ പെരുവാലിശ്ശേരി മീത്തൽ ഭാഗത്തുമാണ് പാലം പണിയുക 29 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ നിർമ്മാണ ചുമതല ഊരളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിക്കാണ് ‘
ശിലാസ്ഥാപന ചടങ്ങ് വിജയിപ്പിക്കാനുള്ള സംഘാടക സമിതി യോഗം നടുവത്തൂർ വെസ്റ്റ് മാപ്പിള സ്ക്കുൾ ഹാളിൽ നടന്നു. കൊയിലാണ്ടി,നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ, എൻ.എം സുനിൽ
ഇന്ദിര ടീച്ചർ , അമൽ സരാഗ , സുധ വല്ലിപ്പടിക്കൽ , ജലജ ടീച്ചർ, സുനിതാ ബാബു ,
എം.സുരേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ , എസ്.കെ സരുൺ എന്നിവർ പദ്ധതി വിശദീകരണം നടത്തി സംഘാടക സമിതി ചെർപേഴ്സണായി
സുധാ കിഴക്കെപ്പാട്ട്
(ചെയർ പേഴ്സൺ), കെ.കെ. നിർമ്മല (കൺവീനർ) എന്നിവരാണ് സംഘാടകസമിതി ഭാരവാഹികൾ .

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!