---പരസ്യം---

മികച്ച നിലവാരം പുലർത്തിയതിന് കീഴരിയൂർ പഞ്ചായത്തിലെ സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എൻ എ ബി എച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.

On: May 28, 2025 6:32 PM
Follow Us:
പരസ്യം

മികച്ച നിലവാരം പുലർത്തിയതിന് കീഴരിയൂർ പഞ്ചായത്തിലെ സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എൻ എ ബി എച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ചു.തിരുവനന്തപുരം, ടാഗോർ ഹാളിൽ വച്ച് നടന്ന പ ചടങ്ങിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്ന് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിഷ വല്ലിപ്പടിക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ എം. സുരേഷ് മെഡിക്കൽ ഓഫീസർ ഡോക്ടർ രമ്യ എ. സി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് ആക്രിഡിറ്റേഷൻ നൽകുന്ന ദേശീയ ഏജൻസിയാണ് എൻ എ ബി എച്ച്.. അടിസ്ഥാന സൗകര്യ വികസനം, രോഗിസൗഹൃദം, അണുബാധ നിയന്ത്രണം, പാലിയേറ്റീവ് പരിചരണം, രജിസ്റ്ററുകളുടെ കൃത്യത ഔഷധഗുണമേന്മ എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ ബിഎച്ച് അംഗീകാരം ലഭിച്ചത് ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ, ആശുപത്രിയിലെ ജീവനക്കാർ , വികസന സമിതി അംഗങ്ങൾ, എന്നിവരുടെ മികച്ച ടീം വർക്കാണ് ഈ ലക്ഷ്യം നേടിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്ഫോട്ടോ: ടാഗോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജജിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല അവാർഡ് ഏറ്റുവാങ്ങുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!