---പരസ്യം---

ജമാഅത്തെ ഇസ്‌ലാമി ഈദ് സുഹൃദ് സംഗമം

On: June 9, 2025 9:32 AM
Follow Us:
പരസ്യം

കീഴരിയൂർ:ഒരുമയുടെയും പരസ്പര സഹകരണത്തിന്റേയും സന്ദേശം പകർന്ന് ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. ഫെയ്ത്ത് കിഡ്സ് ഗാർഡനിൽ വെച്ച് നടന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമൽ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ യുണിറ്റ് പ്രസിഡണ്ട് കെ. അബ്ദുറഹ്‌മാൻ അധ്യക്ഷനായി.

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വക്കേറ്റ് ഷാനിദ് ചങ്ങരോത്തിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.


കീഴരിയൂർ സലഫി മസ്ജിദ് ഖതീബ് മിസ്ഹബ് കീഴരിയൂർ, കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ കേളോത്ത് മമ്മു, സി.കെ.ജി സാംസ്കാരിക വേദി പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ,കൈൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ കെ.പ്രഭാകര കുറുപ്പ് മാസ്റ്റർ,കളിക്കൂട്ടം വായനശാല സെക്രട്ടറി രാജൻ നടുവത്തൂർ, നമ്മുടെ കീഴരിയൂർ വർക്കിംഗ് ചെയർമാൻ ഇ എം സത്യൻ, നാടക പ്രവർത്തകൻ എടത്തിൽ രവി, സ്വപ്ന തേമ്പൊയിൽ, സാബിറ നടുക്കണ്ടി,ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം മേപ്പയ്യൂർ ഏരിയാ കൺവീനർ ഫർഹാന.കെ, സോളിഡാരിറ്റി മേപ്പയൂർ ഏരിയാ പ്രസിഡണ്ട് സഈദ് തയ്യിൽ എന്നിവർ സംസാരിച്ചു.ജമാഅത്തെ ഇസ്‌ലാമി കീഴരിയൂർ ഘടകം സെക്രട്ടറി അഷ്‌റഫ്‌.ടി സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം കീഴരിയൂർ യുണിറ്റ് പ്രസിഡണ്ട് നബീല സി.കെ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!