സിപിഐ(എം) കൊയിലാണ്ടി മുൻ ഏരിയാ കമ്മറ്റി അംഗവും അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സ: കെ.കെ. നാരായണൻ അന്തരിച്ചു. 1975 മുതൽ ഗ്രാമപഞ്ചായത്തംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കാലഘട്ടത്തിൽ 1995 മുതൽ 2005 വരെ രണ്ട് തവണ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു. ദീർഘകാലം സിപിഐഎം അരിക്കുളം ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. സമീപകാലം വരെ സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. .