---പരസ്യം---

ഹയർ സെക്കണ്ടറി സപ്ലിമെൻ്ററി അലോട്ട്മെമെൻ്റിനുള്ള അപേക്ഷ നാളെ മുതൽ …

On: June 27, 2025 8:37 PM
Follow Us:
പരസ്യം

മുഖ്യഅലോട്ടമെന്‍റില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ്‌ ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്‌ പരിഗണിക്കുന്നതിനായി 2025 ജൂണ്‍ 28 ന്‌ രാവിലെ 10 മണി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും 2025 ജൂണ്‍ 28 ന്‌ രാവിലെ 9 മണിയ്ക്ക്‌ അഡ്മിഷന്‍ വെബ്സൈറ്റായ http://hscap.kerala.gov.in പ്രസിദ്ധീകരിക്കുന്നതാണ്‌. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്മെന്‍റ്‌ ലഭിച്ചിട്ട്‌ പ്രവേശനത്തിന്‌ ഹാജരാകാത്തവര്‍ക്കും (നോണ്‍ ജോയിനിങ്ങ്‌ ആയവര്‍) പ്രവേശനം ക്യാന്‍സല്‍ ചെയ്യവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ (റ്റി.സി) വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കുകയില്ലട്രയല്‍ അലോട്ട്മെന്‍റ്‌ പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങള്‍ പരിശോധിക്കണമെന്നും ഓപ്ഷനുകള്‍ ഉള്‍പ്പടെ അപേക്ഷയിലെ ലോഗിന്‍ വിവരങ്ങള്‍ ഒഴികെയുള്ള ഏതുവിവരവും തിരുത്തല്‍ വരുത്തുന്നതിന്‌ സമയം അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാല്‍ തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്മെന്‍റ്‌ ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്‍ററി അലോട്ട്‌മെന്‍റില്‍ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്‌. അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്‌.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!