ഒരാൾക്ക്, സ്ട്രോക്ക് ( പക്ഷാഘാതം) എന്ന രോഗം ബാധിച്ചാൽ,മൂന്ന് ലളിതമായ ചോദ്യങ്ങളിലൂടെ നമുക്കത്
തിരിച്ചറിയാനാകും
- S: (Smile)
രോഗിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക. അപ്പോൾ ചുണ്ടുകൾ കോടിയാൽ അത് സ്ട്രോക്കിൻ്റെ ലക്ഷണമാണ്.
- T: (Talk)
രോഗിയെക്കൊണ്ട് ഒരു ലളിതമായ വാചകം പറയിപ്പിക്കുക. ഉദാഹരണം : ”ഇന്ന് ഒരു വെയിലുള്ള ദിവസമാണ്”. നാവ് കുഴഞ്ഞ്, രോഗി പറയുന്നത് വ്യക്തമാകുന്നില്ലെങ്കിൽ അത് സ്ട്രോക്കിൻ്റെ ലക്ഷണമാണ്.
3.
R: (Raise)
രോഗിയോട് രണ്ട് കൈകളും ഉയർത്താൻ ആവശ്യപ്പെടുക.
ഏതെങ്കിലും ഒരു കൈ താഴേക്ക് വീണാൽ അത്, സ്ട്രോക്കിൻ്റെ ലക്ഷണമാണ്.
4.
രോഗിയോട് നാവ് പുറത്തേക്ക് നീട്ടാൻ ആവശ്യപ്പെടുക. നാവ് “വളഞ്ഞിരിക്കുകയോ” ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുകയോ ചെയ്താൽ, അതും സ്ട്രോക്കിന്റെ ലക്ഷണമാണ്.
മുകളിൽ പറഞ്ഞ നാല് പ്രവർത്തനങ്ങളിൽ ഏതെങ്കിലും ചെയ്യാൻ രോഗിക്ക് കഴിയുന്നില്ലെങ്കിൽ, അദ്ദേഹത്തിന്
തൊട്ടടുത്ത മൂന്നു മണിക്കൂറിനകം ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കണം. അതിന് സാധിച്ചാൽ, രോഗിയെ രക്ഷപ്പെടുത്താം.
നാട്ടിലെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്ന രോഗമാണ് സ്ട്രോക്ക്. ഇന്ത്യൻ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ് കേരളത്തിൽ സ്ട്രോക്ക് ബാധിച്ചവരുടെ എണ്ണം.
ചില പഠനങ്ങൾ പ്രകാരം കേരളത്തിൽ, ഒരു ലക്ഷം ജനങ്ങളിൽ 145–175 പേർക്ക് ഓരോ വർഷവും സ്ട്രോക്ക് ഉണ്ടാകുന്നു. ഇതിൻ്റെ നാഷണൽ ആവറേജ് 235-280 ആണെന്നോർക്കണം.കേരളത്തിൽ മുതിർന്ന പൗരൻമാരുടെ ജനസംഖ്യ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ വളരെ കൂടുതലാണ്. യുവാക്കളിലും മധ്യവയസ്ക്കരിലും ജീവിതശൈലി രോഗങ്ങളുടെ വ്യാപനവും അതിവേഗത്തിലാണ്.
60-75 വയസ്സുള്ളവരെയാണ് മുമ്പൊക്കെ, സ്ട്രോക്ക് വരാൻ സാധ്യതയുള്ളവരിലെ ഹൈ റിസ്ക് ഗ്രൂപ്പുകാരായി കണ്ടിരുന്നത്. അത് മാറിയിട്ടിപ്പോൾ,40 – 60 ഏജ് ഗ്രൂപ്പിലും
ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ എന്നീ ലൈഫ് സ്റ്റൈൽ രോഗങ്ങൾ മൂലം, സ്ട്രോക്ക് ബാധിതരുടെ എണ്ണവും ആശങ്കാജനകമായി കൂടുകയാണ്.
പുകവലി, മദ്യപാനം, രക്താതിമർദ്ദം, അനാരോഗ്യകരമായ ഭക്ഷണരീതി, ഉറക്കക്കുറവ് എന്നിവയാണ് ഇതിൻ്റെ മുഖ്യ കാരണങ്ങൾ.
ഹൈപ്പർടെൻഷൻ (High BP) കേരളത്തിൽ വളരെ വ്യാപകമാണ്.
പ്രമേഹം (Type 2 ഡയബെറ്റിസ്) ബാധിച്ചവർ, നമ്മുടെ ജനസംഖ്യയുടെ 20% ന് മേൽ വരും.ജീവിതശൈലീ രോഗങ്ങളും,വ്യായാമക്കുറവും,ജങ്ക് ഫുഡ് പ്രേമവും,
പുകവലി/മദ്യപാന ആസക്തിയും, യുവാക്കളിൽ പോലും സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുന്നു.
കേരളത്തിൽ സ്ട്രോക്ക് ഇൻസിഡൻസ് ദേശീയ ശരാശരിയേക്കാൾ കൂടുതലുമാണ്.
(C)















