പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന ജിയേഷ് ബി.എനിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ നവീന നടുത്തൂർ എസ് എസ് എൽ സി 95 വർഷത്തെ വിദ്യാർഥികൾ സുരക്ഷ പെയിൻ & പാലിയേറ്റീവ്കീഴരിയൂരിന് വാക്കർ നൽകി. പാലിയേറ്റീവ് പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിലും നാടിൻ്റെ പൊതു പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ക്രിയാത്മകമായ ഇs പെടൽ നടത്തിയ ജിയേഷിൻ്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ചു നടന്ന അനുസ്മരണ പരിപാടിയിൽ സുരക്ഷ ഭാരവാഹികളായ രാരോത്ത് മോഹനൻ, കെ.ടി രാഘവൻ, ശശി നമ്പ്രോട്ടിൽ ജയേഷിൻ്റെ സുഹൃത്തുക്കളായ ഷാജി.എം, രഞ്ജിത്ത് നിഹാര , ഉനൈസ് , കിഷോർ, ഷാജു ഒപി,ആതിര, സഫീറ വി.കെ എന്നിവർ പങ്കെടുത്തു. സുഹൃത്തുക്കൾ നല്കിയ വാക്കർ സുരക്ഷ ചെയർമാൻ രാരോത്ത് മോഹനൻ കെ.ടി രാഘവൻ, ശശി നമ്പ്രോട്ടിൽ എന്നിവർ സ്വീകരിച്ചു.