ര്‍മ സംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്ന രണ്ട് പ്രകൃതിദത്ത ചേരുവകളാണ് മുള്‍ട്ടാണി മുട്ടിയും കടലപ്പൊടിയും. ഇവയ്ക്കാണെങ്കില്‍ അധികം പണച്ചെലവുമില്ല. പാര്‍ശ്വഫലങ്ങളും ഇല്ല. അതുകൊണ്ട് തന്നെ ഈ സൗന്ദര്യ സംരക്ഷണ കൂട്ടുകള്‍ക്ക് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്.
ചര്‍മത്തെ ആഴത്തില്‍ വൃത്തിയാക്കാനും അധികമുള്ള എണ്ണമയം നീക്കം ചെയ്യാനും നിറം വര്‍ധിപ്പിക്കാനുമൊക്കെ മുള്‍ട്ടാണി മിട്ടിയും കടലപ്പൊടിയും ഒരുപോലെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഇവയില്‍ ഓരോന്നിലും അതിന്റേതായ സൗന്ദര്യ ഗുണങ്ങളുമുണ്ട്.
അതുകൊണ്ട് തന്നെ ഇവയില്‍ ഏതാണ് മികച്ചതെന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാവും. ചര്‍മ സംരക്ഷണത്തില്‍ മുള്‍ട്ടാണി മിട്ടിയുടെയും കടലപ്പൊടിയുടെയും പ്രാധാന്യം എന്താണെന്നു നോക്കാം.
മുള്‍ട്ടാണി മിട്ടിയുടെ ഗുണങ്ങള്‍

എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്കും മുഖക്കുരു സാധ്യതയുള്ള ചര്‍മമുള്ളവര്‍ക്കും മികച്ച തെരഞ്ഞെടുപ്പാണ് മുള്‍ട്ടാണി മിട്ടി. ഇവ ചര്‍മത്തിലെ അധിക എണ്ണ നീക്കം ചെയ്യാനും സുഷിരങ്ങളൊക്കെ ആഴത്തില്‍ വൃത്തിയാക്കാനും സഹായിക്കുന്നതുമാണ്. ഹൈപ്പര്‍ പിഗ്മെന്റേഷന്‍, സൂര്യപ്രകാശമേറ്റുള്ള കേടുപാടുകള്‍ എന്നിവയ്ക്കും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും ഇവ ബെസ്റ്റാണ്.
ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവ നീക്കം ചെയ്ത ചര്‍മത്തെ മിനുസമാര്‍ന്നതാക്കുകയും ചെയ്യുന്നു. മാത്രമല്ല, ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും മുഖത്തെ ചുളിവുകളും നേര്‍ത്ത വരകളും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് വാര്‍ധക്യ ലക്ഷണങ്ങള്‍ ചെറുക്കാനും യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ തടയാനും മുള്‍ട്ടാണി മിട്ടി സൂപ്പറാണ്. എന്നാല്‍ വരണ്ട ചര്‍മമുള്ള ആളുകള്‍ പതിവായി മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് ചര്‍മം കൂടുതല്‍ വരണ്ടതാക്കുന്നതാണ്. അതുകൊണ്ട് വല്ലപ്പോഴും മാത്രം ഇവര്‍ ഉപയോഗിക്കുക.
കടലപ്പൊടിയുടെ ഗുണങ്ങള്‍

വരണ്ടതും സെന്‍സിറ്റീവായതുമായ ചര്‍മമുള്ളവര്‍ക്ക് മികച്ച തെരഞ്ഞെടുപ്പാണ് കടലമാവ്. എക്‌സ്‌ഫോളിയേറ്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ചര്‍മത്തിലെ മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്ത് ചര്‍മത്തെ മൃദുവും തിളക്കമുള്ളതുമാക്കാന്‍ ഇത് സഹായിക്കുമെന്ന് ഫേഷ്യല്‍ പീല്‍ ഓഫ് മാസ്‌ക് ജെല്‍ കണ്ടെയ്‌നിംഗ് ഗ്രാംഫ്‌ലോര്‍ എന്ന പഠനത്തില്‍ പറയുന്നുണ്ട്.
അധികമുള്ള സെബത്തെ ആഗിരണം ചെയ്യുന്നതിലൂടെ ചര്‍മത്തില്‍ അധികമുള്ള എണ്ണമയം ഇല്ലാതാക്കാനും കടലമാവ് നല്ലതാണ്. കറുത്ത പാടുകളും സണ്‍ ടാനും ഹൈപ്പര്‍ പിഗ്മെന്റേഷനും കുറച്ച് ചര്‍മത്തിന്റെ തിളക്കം വീണ്ടെടുക്കാനും ഇത് ഫലപ്രദമാകുന്നുണ്ട്.
വാക്‌സിങിന് പകരമായി മുഖത്തെ നേര്‍ത്ത രോമങ്ങള്‍ നീക്കം ചെയ്യാനും കടലമാവ് മികച്ചതാണ്. ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുള്ള കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും കോളാജാന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനും കടലമാവ് സഹായിക്കുന്നതാണ്.
ചര്‍മത്തിലെ നേര്‍ത്ത വരകള്‍, ചുളിവുകള്‍ എന്നിവ കുറയ്ക്കുന്നത് വഴി വാര്‍ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കടലമാവ് പ്രകൃതിദത്ത മോയ്‌സ്ച റൈസറായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.















