വേനൽക്കാലത്തെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം നൽകുന്നത് മഴക്കാലമാണെങ്കിലും, അണുബാധകൾ, പ്രത്യേകിച്ച് ചെങ്കണ്ണ് പോലെയുള്ളവ കൂടുതലായി പകരുന്നത് ഇക്കാലയളവിലാണ്. വളരെ വേഗത്തിൽ പകരുന്ന പകർച്ചവ്യാധിയായ ഈ നേത്ര അണുബാധ ഈർപ്പമുള്ള കാലാവസ്ഥയിൽ വേഗത്തിൽ പടരുന്നു, ഇത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്നു.
മഴക്കാലം കൺജങ്ക്റ്റിവിറ്റിസ് കേസുകളിൽ ഗണ്യമായ വർധനവ് ഉണ്ടാക്കുന്ന സമയങ്ങളിൽ ഒന്നാണ്. പ്രായഭേദമന്യേ ഈ രോഗം ബാധിക്കാറുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. തിരക്കേറിയതോ ഈർപ്പമുള്ളതോ ആയ അന്തരീക്ഷത്തിൽ അപകടസാധ്യത കൂടുതലാണ്, കാരണം അവിടെ ദൈനംദിന സമ്പർക്കത്തിലൂടെ അണുബാധ പടരാൻ സാധ്യതയുണ്ട്. സ്‌കൂളുകൾ പോലെ ഉള്ളവ ഇതിന് ഉദാഹരണമാണ്.
നിലവിൽ കേരളത്തിൽ ഇത് വലിയ രീതിയിലാണ് പടരുന്നത്. കഴിഞ്ഞ വർഷം കൂടുതലും വൈറസായിരുന്നു രോഗാണുവെങ്കിൽ ഇത്തവണ ബാക്റ്റീരിയ കാരണം ഉണ്ടാകുന്ന കൻജൻക്റ്റിവൈറ്റിസ് ആണ് കൂടുതലായി ഉണ്ടാവുന്നത് എന്നാണ് അറിയുന്നത്. നിലവിൽ വിവിധ ജില്ലകളിൽ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ രോഗികൾ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നുണ്ട്.
ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ
ഇത് പ്രകടമായി തന്നെ നമുക്ക് കാണാൻ കഴിയുന്ന ഒരു രോഗമാണ്. കണ്ണിൽ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കവും തടിപ്പും എന്നിവ ഇതിന് സാധാരണമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ പീള കാരണം കണ്ണ് തുറക്കാൻ പ്രയാസമുണ്ടാവും. കൂടാതെ പ്രകാശം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥതയും അല്ലാതെ കണ്ണിൽ കരടു പോയതുപോലെ തോന്നലും ഈ രോഗത്തിന് ഉണ്ടാവാറുണ്ട്.
രോഗത്തിന്റെ പ്രതിരോധം
ഈ രോഗത്തിന്റെ പ്രതിരോധം പ്രധാനമായും അടിസ്ഥാന ശുചിത്വത്തെയും നല്ല ജീവിതശൈലി രീതികളെയും ഒക്കെ ആശ്രയിച്ചിരിക്കുന്നു. ഇടയ്ക്കിടെ കൈകഴുകൽ, കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക, തൂവാലകളോ കണ്ണ് സൗന്ദര്യവർദ്ധക വസ്‌തുക്കളോ പങ്കിടാതിരിക്കുക എന്നിവ അത്യാവശ്യ ശീലങ്ങളായി തന്നെ ഇതിനെ തടയാൻ നമ്മൾ മുന്നോട്ട് കൊണ്ട് പോവേണ്ടതുണ്ട്.
മഴയുള്ളതോ പൊടി നിറഞ്ഞതോ ആയ ദിവസങ്ങളിൽ, കണ്ണടകൾ കോൺടാക്റ്റ് ലെൻസുകളേക്കാൾ സുരക്ഷിതമായ സംരക്ഷണം നൽകുന്നു, കൂടാതെ ഇത്തരം കണ്ണടകൾ കണ്ണുകളെ പൊടി പടലങ്ങളിൽ അസ്വസ്ഥതകളിൽ നിന്നോ സംരക്ഷിക്കും. മഴയിലോ പൊടിയിലോ സമ്പർക്കം ഉണ്ടായാൽ, കൺപോളകൾ വൃത്തിയാക്കുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.















