---പരസ്യം---

കൈൻഡിന്റെ കരുണാർദ്രതയുടെ സ്നേഹ സ്പർശത്തിന് നാല് വയസ്സ്

On: October 30, 2025 9:32 AM
Follow Us:
പരസ്യം

കരുണാർദ്രതയുടെ സ്നേഹസ്പർശത്തിലൂടെ നൂറുകണക്കിന് പേർക്ക് ആശ്വാസം പകർന്നു വരുന്ന കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തന പഥത്തിൽ നാല് വർഷം പൂർത്തിയാക്കി. നാലാം വാർഷികത്തിന്റെ ഭാഗമയി ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടേയും അഭ്യുദയ കാംക്ഷികളുടേയും ഒത്തുചേരൽ സംഘടിപ്പിച്ചു. ഡോക്ടർ ഇസ്മായിൽ മരിതേരി ഉദ്ഘാടനം ചെയ്തു.കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ് അധ്യക്ഷനായി. ഗായകൻ ജിഷ്ണുദാസ് വിയ്യൂർ മുഖ്യാഥിതിയായി പങ്കെടുത്തു.

കൈൻഡ് രക്ഷാധികാരികളായ കേളോത്ത് മമ്മു,ഇടത്തിൽ ശിവൻ മാസ്റ്റർ,വൈസ് പ്രസിഡണ്ടുമാരായ ശശി പാറോളി,ടി.എ സലാം,സെക്രട്ടറിമാരായ അനീഷ് യു.കെ,റിയാസ് പുതിയടത്ത്,കൈൻഡ് വിമൻസ് ഇനീഷ്യേറ്റീവ് പ്രസിഡണ്ട് രജിത കടവത്ത് വളപ്പിൽ, സെക്രട്ടറി സാബിറ നടുക്കണ്ടി,കൈൻഡ് സ്‌റ്റുഡന്റ്സ് ഇനീഷ്യേറ്റീവ് പ്രസിഡണ്ട് അർജുൻ ഇടത്തിൽ, കെ.അബ്ദു റഹ്‌മാൻ,എം.എം രമേശൻ മാസ്റ്റർ, എം.ജറീഷ് എന്നിവർ സംസാരിച്ചു.കൈൻഡ് ജനറൽ സെക്രട്ടറി എരോത്ത് അഷ്റഫ് സ്വാഗതവും ട്രഷറർ അഡ്വ.ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!