കീഴരിയൂർ: ജനാധിപത്യത്തെ തകർക്കാൻ നരേന്ദ്ര മോഡി വോട്ട് കൊള്ള നടത്തുമ്പോൾ കേരളത്തിൽ വിശ്വാസം തകർക്കാൻ പിണറായി ശബരിമലയിലെ സ്വർണ്ണം കൊള്ളയടിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. മൂന്ന് പതിറ്റാണ്ട് കാലത്തെ കീഴിരിയൂർ പഞ്ചായത്തിന്റെ ഭരണമുരടിപ്പ് ജനസമക്ഷം സമർപ്പിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.കെ.ഷിനിൽ അധ്യക്ഷത വഹിച്ചു. കെഎസ്യു ജില്ലാ വൈസ് പ്രസിഡൻ്റ് ഫായിസ് നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, ഇ അശോകൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ , മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർമാരായ ഇ എം.മനോജ്, സവിത നിരത്തിന്റെ മീത്തൽ, ജലജ കുറുമയിൽ, കെ എസ് യു നിയോജക മണ്ഡലം സെക്രട്ടറി അർജുൻ ഇടത്തിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ടി.കെ ഗോപാലൻ, എം.എം രമേശൻ , ശശി കല്ലട, കെ.എം വേലായുധൻ, ശശി പാറോളി, സ്വപ്ന നന്ദകുമാർ, എൻ.ടി.ശിവാനന്ദൻ, എസ്.ജീവൻ സുധീർ, അരുൺ കുമാർ, ടി.എം. നിഹാൽ , എം.ഇ.അൽത്താഫ് കെ.ഷഹൽ, അർജുൻ ബാബു മലയിൽ, ഗാർഗി അശോക് തുടങ്ങിയവർ പ്രസംഗിച്ചു.