---പരസ്യം---

എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു.

On: January 3, 2026 9:35 PM
Follow Us:
പരസ്യം

മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവ്വീസ് സ്കീം കണ്ണോത്ത് യു പി സ്കൂളിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു നിർവ്വഹിച്ചു. വാർഡ് മെമ്പർ സവിത വലിയ പറമ്പത്ത് അധ്യക്ഷത വഹിച്ചു.
മഹാത്മ ഗാന്ധി,നെഹ്റു, അംബേദ്ക്കർ, ടാഗോർ,അബുൽ കലാം ആസാദ്, തുടങ്ങിയ ദേശീയ നേതാക്കളുടെ ഫോട്ടോ എൻ.എൻ.എസ്.എസ് യൂണിറ്റ് കണ്ണോത്ത് യു.പി സ്കൂളിന് സമ്മാനിച്ചു.സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയർമാർക്കും ഉപഹാരം നൽകി.

ക്യാമ്പ് അംഗങ്ങൾക്ക് ഫാർമേഴ്സ് അസോസിയേഷൻ നൽകിയ പച്ചക്കറി വിത്തുകൾ മുജീബ് കോമത്ത് വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം നിഷാഗ ഇല്ലത്ത്, എം.സുരേഷ് മാസ്റ്റർ,പ്രീജിത്ത് ജി.പി,റസാഖ് കുന്നുമ്മൽ,ടി.കെ വിജയൻ, കെ.ടി ചന്ദ്രൻ,കെ.എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.കണ്ണോത്ത് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ഗീത സ്വാഗതവും വളണ്ടിയർ ലീഡർ ഗായത്രി പി.ടി നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!