കേരള സംഗീത നാടക അക്കാദമി നേതൃത്വം നൽകുന്ന 16 മത് ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ജനു. 25 മുതൽ ഫിബ്ര. 01 വരെ തൃശൂരിൽ നടക്കുന്നു. മലയാള നാടകങ്ങൾക്കു പുറമെ ഇന്ത്യയുടെ മറ്റു സ്റ്റേറ്റുകളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത നാടകം ഫെസ്റ്റിവലിൻ്റെ അരങ്ങിലെത്തുന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടിയാണിത്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നാടക പ്രവർത്തകർ ഇവിടെ എത്തുന്നു. ഈ വർഷം ആദ്യമായി ചിത്രകലയും ,നാടകവും സമ്മേളിക്കുന്ന തിയറ്റർ സ്‌ക്ച്ചസിൻ്റെ ഒരു പ്രദർശനം ഈ ഫെസ്റ്റി വലിൻ്റെ ഭാഗമായി അക്കാദമിയിൽ നടക്കുന്നു. കേരളത്തിൽ നിന്നും 3 പേരെയാണ് തിയറ്റർ സ്ക്ച്ചസ് തയാറാക്കാൻ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആ മൂന്നു പേരിൽ ഒരാൾ നാടക് കൊയിലാണ്ടിയുടെ പ്രസിഡണ്ട്, ചിത്രകാരൻ, നടൻ, സംവിധായകൻ,സാംസ്ക്കരിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കീഴരിയൂർ സ്വദേശിയായ ശ്രീ.സജീവ് കീഴരിയൂർ ആകുന്നു. മറ്റു രണ്ടു പേർ ‘നാടക ലോകത്ത് അറിയപ്പെടുന്ന അഭിനേതാവ് ശ്രീ അടാട്ട് ഗോപാലനും നാടകരംഗത്ത് പാട്ടും അഭിനയവും സംവിധാനവും തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തനായ ശ്രീ. വിജേഷ് കെ.വി യുമാണ്. ചിത്രമെഴുത്തിൽ തൻ്റെ തായ ഒരു ശൈലിയുടെ ഉടമയാണ് ശ്രീ സജീവ് കീഴരിയൂർ.