---പരസ്യം---

ഈ കുളിരിങ്ങനെ പുണർന്നാൽ ഞാൻ പൂക്കാതിരിക്കുന്നതെങ്ങനെ………?

On: January 23, 2026 3:40 PM
Follow Us:
പരസ്യം

കീഴരിയൂർ: ഈ വർഷം ഒരു പക്ഷെ നമുക്ക് നല്ലൊരു മാമ്പഴക്കാലം പ്രതീക്ഷിക്കാം. എല്ലായിടത്തും മാവുകൾ പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ച നയനാനന്ദകരമാണ്. കീഴരിയൂരിൻ്റെയും പരിസര പ്രദേശങ്ങളും മറ്റും നല്ല രീതിയിൽ പൂത്തുലഞ്ഞ് നിൽക്കുന്നു. യാത്ര ചെയ്യുമ്പോൾ മാവിൻ്റെ ഇല കാണാതെ പൂത്തു നിൽക്കുന്ന മാവുകൾ സമൃദ്ധമായ മാമ്പഴക്കാലത്തിൻ്റെ പ്രതീക്ഷ നൽകുന്നു. ഈ വർഷം അനുഭവപ്പെട്ട തണുപ്പാകാം മാവിങ്ങനെ പൂക്കാൻ കാരണം എന്ന് മുതിർന്നവർ പറയുന്നു. “മാമ്പൂ കണ്ടും മക്കളെ കണ്ടും മതിക്കരുതെന്നും ” പഴമക്കാർ പറയാറുണ്ട്. നല്ല മഴക്കാറ് വന്നാൽ ഈ പൂക്കൾ കരിഞ്ഞു പോകാനും സാധ്യതയുണ്ട് .എന്നിരുന്നാലും സമൃദ്ധമായ ഒരു മാമ്പഴക്കാലം നമുക്ക് പ്രതീക്ഷിക്കാം

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!