---പരസ്യം---

ജൂലൈമാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി – മന്ത്രി ജി.ആർ.അനില്‍

On: July 30, 2024 5:16 PM
Follow Us:
പരസ്യം

സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ 2024 ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവർഷം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കാർഡ് ഉടമകള്‍ക്ക് റേഷന്‍ വാങ്ങുന്നതിന് തടസ്സം നേരിടുന്നതായി സർക്കാർ മനസ്സിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസം കൂടി ജൂലൈ മാസത്തെ റേഷന്‍ വിതരണം നീട്ടുന്നത്. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആഗസ്റ്റ് 3 ന് ആയിരിക്കും. ആഗസ്റ്റ് 5മുതല്‍ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!