കീഴരിയൂർ ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറങ്ങൾ വിതരണം തുടങ്ങി.
ഗ്രാമ പഞ്ചായത്ത് പദ്ധതികൾ:
- തെങ്ങ് കൃഷി പ്രോത്സാഹന പദ്ധതി
- നെൽകൃഷി പ്രോത്സാഹന പദ്ധതി
- ഡ്രാഗൺ ഫ്രൂട്ട് കൃഷി
- പച്ചക്കറിക്ക് കൃഷിക്ക് തിരിനന
- കണിക ജലസേചന പദ്ധതി
- വനിതാ തൊഴിൽ സംരംഭം
- കറവപ്പശുക്കൾക്ക് ധാതു ലവണ മിശ്രിതം
- അടുക്കള മുറ്റത്തെ കോഴി വളർത്തൽ
- വീട് വാസയോഗ്യമാക്കൽ (sc)
- വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് (sc)
- വിദ്യാർത്ഥികൾക്ക് ഫർണിച്ചർ (sc)
- വനിതകൾക്ക് വിവാഹ ധനസഹായം (sc)
ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ - വനിത ഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭങ്ങൾ
- പട്ടികജാതി ഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭങ്ങൾ
ജില്ലാ പഞ്ചായത്ത് പദ്ധതികൾ - ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ
- സമഗ്ര നാളികേര വികസന പദ്ധതി
- പട്ടികജാതി യുവതി യുവാക്കൾക്ക് പി എസ് സി പരിശീലനം
- പട്ടികജാതി വനിതകൾക്ക് തൊഴിൽ പരിശീലനം
- അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ അപ്രന്റീസ്ഷിപ്പ്
- പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ 28/05/25 നു മുൻപായി തിരിച്ചേൽപ്പിക്കേണ്ടതാണ്.പിന്നീട് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.













