കീഴരിയൂർ:എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർത്ഥികളെ നെക്‌സസ് നടുവത്തൂർ അനുമോദിച്ചു. എസ് എസ് എൽ സി വിദ്യാർത്ഥികളായ നിഹൽ സുധീഷ്,ഗോപിക സജീഷ്,മുആദ് മുഹമ്മദ്,കൃഷ്ണ പി.എം,എസ് നിനോവ് എന്നിവരും പ്ലസ്റ്റു വിദ്യാർത്ഥികളായ ദേവനന്ദ മനോജ്,ഫെല്ല മെഹ്ജാബിൻ എന്നിവരും അനുമോദനത്തിന് അർഹരായി. ചടങ്ങിന് നെക്‌സസ് പ്രസിഡണ്ട് അൻവിൻ ഭാരവാഹികളായ ഹരീഷ്,അഭിനസ്,അതുൽ,അനുഗ്രഹ് എന്നിവർ നേതൃത്വം കൊടുത്തു.