---പരസ്യം---

റിയൂസ് ഹീറോസ് – റിയൽ ഹീറോസ്, നമ്മുടെ മക്കളാവട്ടെ റിയൽ ഹീറോസ്

On: May 30, 2025 9:00 PM
Follow Us:
പരസ്യം

പുനരുപയോഗം അഭിമാനമാണ്

വിദ്യാർത്ഥി ലോകം പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പഴയ തലമുറയുടെ രീതികളിൽ നിന്നും മാറി പുതിയ കുട, ചെരുപ്പ്, ബാഗ്, യൂണിഫോം… എന്നിവയുടെ ഉപയോഗം ഗമയും അഭിമാനവുമായി കാണുന്ന ശീലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ സമൂഹത്തിൽ കൂടി വരുന്നുണ്ട്. പഴയത് ഉപയോഗിച്ചാൽ മറ്റുള്ളവർക്ക് മുൻപിൽ ചെറുതായി പോകുമോ എന്ന ചിന്തയും പരസ്യ കമ്പോളങ്ങളുടെ പിടിമുറുക്കവുമാണ് ഒരു പരിധി വരെ ഇതിന് കാരണം.

ഇവിടെ; പുനരുപയോഗം അഭിമാനമാണ്, പ്രകൃതി വിഭവങ്ങളാൽ നിർമ്മിതമായ എല്ലാ വസ്തുക്കളുടെയും പുനരുപയോഗം ഭൂമിയുടെ ആയുസ്സ് വർദ്ധിപ്പിക്കും, പുനരുപയോഗം മാലിന്യ ഉൽപ്പാദനം കുറയ്ക്കും എന്നീ ആശയങ്ങൾ വിദ്യാർത്ഥികളിലും പൊതു സമൂഹത്തിലും എത്തിക്കുന്നതിനായി ’റിയൂസ് ഹീറോസ്, റിയൽ ഹീറോസ്’ എന്ന പേരിൽ ക്യാമ്പയിന് ഒരുങ്ങുകയാണ് ജില്ലാ ശുചിത്വ മിഷൻ. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പ്രവർത്തനം.

ഇതിൻ്റെ ഭാഗമായി; പഴയ കുട, ചെരുപ്പ്, വാട്ടർ ബോട്ടിൽ, ചോറ്റ് പാത്രം… എന്നിവയിൽ ഏതെങ്കിലും ഒന്നുമായി പുതിയ അധ്യയന വർഷം വിദ്യാലയങ്ങളിൾ എത്തുന്നവർക്ക് ”A+ സാക്ഷ്യപത്രവും”, അല്ലാത്ത മുഴുവൻ കുട്ടികൾക്കും പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ”ബി പോസിറ്റീവ്” സാക്ഷ്യപത്രവും ലഭ്യമാക്കും. ക്യാമ്പയിനെ പ്രോൽസാഹിപ്പിക്കുന്ന ക്ലാസ്സ് അധ്യാപകർക്കും വിദ്യാലയങ്ങൾക്കും ഇതേ മാതൃകയിൽ പ്രോൽസാഹന സാക്ഷ്യപത്രങ്ങൾ നൽകും. ക്യാമ്പയിനോട് സത്യസന്ധത പുലർത്തേണ്ടത് പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്തമാണ്.

രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഇമെയിൽ വിലാസത്തിലേക്കാവും സാക്ഷ്യപത്രങ്ങൾ ലഭ്യമാവുക. ഇതിനായി ശുചിത്വ മിഷൻ നൽകുന്ന ലിങ്കിൽ പുനരുപയോഗ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ആകർഷകമായ ഫോട്ടോകൾ സഹിതം വിദ്യാർത്ഥികളും അധ്യാപകരും വിദ്യാലയങ്ങളും അപേക്ഷ സമർപ്പിക്കണം. ഒന്ന് മുതൽ 10-ാം ക്ലാസ്സ് വരെയുള്ള എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഈ പരിപാടിയുടെ ഭാഗമാവാം. ജൂൺ 2 ന് തുടങ്ങി ജൂലൈ 5 ന് ക്യാമ്പയിൻ അവസാനിക്കും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!