---പരസ്യം---

ശ്രീവാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗം പ്രവേശനോത്സവം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു

On: June 18, 2025 6:10 PM
Follow Us:
പരസ്യം

നടുവത്തൂർ: ശ്രീവാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗം പ്രവേശനോത്സവം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അമൽ സരാഗ അധ്യക്ഷത വഹിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃതം സർവ്വകലാശാല മലയാള വിഭാഗം അധ്യാപകൻ അബ്ദുൾ ലത്തീഫ് വി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ഒ.കെ സുരേഷ്, എസ് എം സി ചെയർമാൻ വിജയൻ പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രിൻസിപ്പാൾ കെ.കെ അമ്പിളി സ്വാഗതവും കെ.പി വിനിത് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. രക്ഷിതാക്കൾക്ക് സോളമൻ ബേബി, സിന്ധു വി.കെ എന്നിവർ ക്ലാസെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!