---പരസ്യം---

ബിരുദ പ്രവേശനം 2025 ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

On: June 23, 2025 11:24 AM
Follow Us:
പരസ്യം

2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റസ് ലോഗിനിൽ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാർ 145/- രൂപ, മറ്റുള്ളവർ 575/- രൂപ. ഫീസടച്ചവർ സ്റ്റുഡന്റസ് ലോഗിനിൽ മാൻഡേറ്ററി ഫീസ് രസീത് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ജൂൺ 25-ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. നിർദിഷ്ട സമയപരിധിക്കുള്ളിൽ ഫീസടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റുകളിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്‌ഷനിൽ തൃപതരായവർ ഹയർ ഓപ്‌ഷനുകൾ പരിഗണിക്കേണ്ടതില്ലെങ്കിൽ ജൂൺ 24-ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി ഹയർ ഓപ്ഷൻ ക്യാൻസലേഷൻ സൗകര്യം ഉപയോഗിച്ച് മറ്റ് ഓപ്‌ഷനുകൾ റദ്ദ് ചെയ്യേണ്ടതാണ്. ഹയർ ഓപ്‌ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്‌ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃ സഥാപിച്ച് നല്കുന്നതുമല്ല. ഹയർ ഓപ്‌ഷനുകൾ ഭാഗികമായയോ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് എന്നിവ പുനഃ ക്രമീകരിക്കുന്നതിനോ പുതിയ കോളേജോ കോഴ്‌സുകളോ കൂട്ടിച്ചേർക്കുന്നതിനോ ഈ അവസരത്തിൽ സാധിക്കുന്നതല്ല. ഹയർ ഓപ്‌ഷൻ റദ്ദ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമെ വിദ്യാർഥികൾ പ്രവേശനം നേടേണ്ടതുള്ളൂ. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 7017.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!