വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭാഗമായി ലഹരി വിരുദ്ധപ്രതിജ്ഞ സംഘടിപ്പിച്ചു. വായനശാല പ്രസിഡൻ്റ് സി.എം വിനോദ് അദ്ധ്യക്ഷനായ ചടങ്ങിൽ ഭരണസമിതി അംഗം ഐ.ശ്രീനിവാസൻമാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ടി.പി. അബു, സി. ഹരീന്ദ്രൻ മാസ്റ്റർ, പി.എസ്.സി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വി പി സദാനന്ദൻ മാസ്റ്റർ സ്വാഗതവും സി.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു