കീഴരിയൂർ:വി.എസ്.അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ സിപിഎം കീഴരിയൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗവും മൗന ജാഥയും നടന്നു. പഞ്ചായത്ത്
പ്രസിഡൻ്റ് കെ.കെ.നിർമല അധ്യക്ഷത വഹിച്ചു. വി.പി.സദാനന്ദൻ അനുശോചന
പ്രമേയം അവതരിപ്പിച്ചു. മാലത്ത് സുരേഷ്, ഇടത്തിൽ ശിവൻ, കെ.റസാഖ്, ടി.സുരേഷ് ബാബു, ടി.കെ.വിജയൻ, കെ.ടി.ചന്ദ്രൻ, ശ്രീശോഭ ഗോവിന്ദൻ നായർ, കെ.എം.സുരേഷ് ബാബു, കെ.ടി.രാഘവൻ, എം.എം.രവീന്ദ്രൻ, ശോഭ കരയിൽ, ആതിര ചാലിൽ, കെ.സുരേഷ് ബാബു, എന്നിവർ പ്രസംഗിച്ചു.














