റോഡിൽ ഇരുവശങ്ങളിലുമുള്ള വൻമരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മരത്തിൻ്റെ ഭാരം കുറച്ചാൽ വൻ അപകടങ്ങളിൽ നിന്ന് രക്ഷനേടാം – ഇന്നലെ നെല്ല്യാടി അപകടം ഒഴിവായി – മരം മുറിക്കുന്ന വീഡിയോ കാണാം
റോഡിൽ ഇരുവശങ്ങളിലുമുള്ള വൻമരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് മരത്തിൻ്റെ ഭാരം കുറച്ചാൽ വൻ അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ വൻമരങ്ങളിൽ മഴപ്പെയ്ത് വെള്ളം തങ്ങി കൂടുതൽ ഭാരം അനുഭവപ്പെടുന്നത് സ്വാഭാവികമാണ് ‘ അതിനൊപ്പം കാറ്റും ചേർന്നാൽ അപകടസാധ്യതയേറുന്നു. ഇന്നലെ നെല്ല്യാടി പാലത്തിന് സമീപം വൻമരം ചെരിഞ്ഞത് വലിയ അപകടത്തിൽ നിന്നാണ് രക്ഷപെട്ടത് ‘ധാരാളം വാഹനങ്ങൾ യാത്ര ചെയ്യുന്ന തിരക്കേറിയ റോഡ് ആണ് കൊല്ലം – മേപ്പയ്യൂർ റോഡ് – അപകടം വരുന്നതിന് മുമ്പെ മരശിഖരങ്ങൾ മുറിച്ചു മാറ്റി മരത്തിൻ്റെ ഭാരം കുറച്ചാൽ മരം മുറിക്കാതിരിക്കാനും അപകടസാധ്യത ഒഴിവാക്കാനും സാധിക്കും. വഴി വക്കിൽ ധാരാളം വൻ മരങ്ങൾ അപകട ഭീഷണി ഉയർത്തി നിലനിൽക്കുന്നു. അധികൃതർ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം