നെല്ല്യാടി പാലത്തിന് സമീപം മുറിച്ചിട്ട മരങ്ങൾ പുഴയോരത്തേക്ക് പോകുന്ന വഴി തടസപ്പെടുത്തുന്നു ,നെല്യാടി പാലത്തിന് സമീപം അപകടാവസ്ഥയിലായ മരങ്ങൾ കഴിഞ്ഞ മാസമാണ് അധികൃതർ മുറിച്ച് മാറ്റിയത്, എന്നാൽ പുഴരികിലേക്കുള്ള വഴി തടസപ്പെടുന്ന രീതിയിൽ മുറിച്ചിട്ട മരങ്ങൾ ഇതുവരെ നീക്കിയില്ല, മരണാനന്തരചടങ്ങുകളും, ബലിതർപ്പണത്തിന് വരുന്നവർക്കും, കൂടാതെ അത്യാവശ്യ ഘട്ടത്തിൽ ഫയർ ഫോഴ്സ്, ആബുലൻസ് എന്നിവക്ക് എത്തിപ്പെടാൻ പുഴയരികിലേക്കുളള ഒരേ ഒരു വഴിയാണിത്, അടിയന്തരമായി ഈ മരങ്ങൾ എടുത്തു മാറ്റുവാൻ അധികാരികൾ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം