കീഴരിയൂർ :സ്നേഹതീരം കലാസാസ്കാരിവേദി കോരപ്ര, ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ വിവിധ കായിക ഇനങ്ങളും കലാ മൽസരങ്ങളും. വൈകീട്ട് 5 മണിക്ക് ആവേശകരമായ വനിതകളുടെ വടം വലി മൽസരത്തോടുകൂടി സമാപിച്ചു തുടർന്ന് സമാപന സമ്മേളനവും അനുമോദനവും വിജയികൾക്കുളള സമ്മാനദാനവും നടന്നു സമ്മേളനം ദാസൻ എടക്കുളം കണ്ടിയുടെ അധ്യക്ഷതയിൽ സാബു കീഴരിയൂർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഈ വർഷത്തെ ഏറ്റവും നല്ല കർഷകനായ ബാബു വെട്ടിപ്പാണ്ടി യുവ ക്ഷീര കർഷകൻ രതീഷ് മുതുവന. കാരട്ടേ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ആരതി രവീന്ദ്രൻ. LLB പാസായ അഡ്വ: സനിക സൗപർണ്ണിക എന്നിവരെ അനുമോദിച്ചു. വാർഡ് മെമ്പർ ഗോപാലൻകുറ്റ്യോയ ത്തിൽ മുഖ്യപ്രഭാഷണവും കെ. പ്രാഭാകരകുറുപ്പ് മാസ്റ്റർ. ശശി പാറോളി , സാബിറ നടുക്കണ്ടി, അനീഷ് മുതുവന ത്താഴ , നിസാർ കരിങ്ങാറ്റി, എന്നിവർ ആശംസകൾ അർപ്പിച്ചു.ഷിജു പൊടിയാടി സ്വാഗതവും. ഫിറോസ് മജ്റൂഫ് നന്ദിയു പറഞ്ഞു.ഉണ്ണി പാറോളി , സുബാഷ് കരിങ്കിലാട്ട്, മധുമുതുവന, പ്രിൻസി വെട്ടിപ്പാണ്ടി, ഷിജി കുന്നുമ്മൽ, സതീശൻ മുതുവന, റഷീദ് അരയാട്ട്, രുധീഷ് കല്ലട രവിന്ദ്രൻ കല്ലട, എന്നിവർ നേതൃത്വം കൊടുത്തു.