അമീബിക് മസ്തിഷ്‌ക ജ്വരം അപൂര്‍വ്വരോഗമാണെന്നും എല്ലാ ജലസ്രോതസ്സുകളിലും അമീബ സാന്നിധ്യമുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ രോഗത്തിന് ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും ഏകാരോഗ്യ ആശയത്തില്‍ അധിഷ്ഠിതമായ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കിയ ലോകത്തിലെ ഏക ഭൂപ്രദേശമാണ് കേരളമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി