പി.സുരേന്ദ്രൻ കീഴരിയൂർ
നിൻ മിഴികളിലൊരായിരം
പ്രതീക്ഷതൻ തിരിനാളം
തെളിയുന്നുവോ,
നിൻ കരങ്ങളിൽ പിഞ്ചു ബാല്യങ്ങൾ
അഭയം തിരക്കുന്നുവോ,
നിൻ വിരിമാറിലനേകം വൃദ്ധരിപ്പഴും
തണലൊരുക്കുന്നുവോ
നിൻ ചുണ്ടിനാലൊരു കൂട്ടം
ബാലികമാരുടുതുണി മാറുന്നുവോ,
നിൻ ചിരിയിലനവധി നാരിമാർ
മംഗല്യ സൂത്രമണിയുന്നുവോ,
നിൻ ചിന്തയിലൊരു പാടു യൗവ്വനം
അറിവിൻ വഴി തേടുന്നുവോ,
നിൻ കഴിവിനാലാബാല വൃദ്ധം
തലചായ്ക്കാനിടം
തേടുന്നുവോ……!!
ഇമ്മിണി പെരും വട്ടപ്പൂജ്യത്തിൻ റോസിനയായ് തുടങ്ങവേ, ഇന്നീ കേരളക്കര തൻ അഭിമാന സ്തംഭമായ് “നർഗ്ഗീസ് ബീഗ”മായ്
ഉയരവേ , മാനവ സ്നേഹത്തിൻ ചെറു പുഞ്ചിരി തൂകി യപരനു സ്വർഗ്ഗമൊരുക്കും
പ്രിയ സോദരി
നമിപ്പു ഞാൻ നിൻ
മുന്നിലായ് !















