കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോൽസവത്തിൽ ലളിതഗാന മൽസരത്തിൽ എ ഗ്രേഡ് മാത്രം ലഭിച്ചതിനാൽ അപ്പീൽ വഴി മേലടി ഉപജില്ലാ കലോൽസത്തിൽ പങ്കെടുത്ത കണ്ണോത്ത് യു.പി സ്കൂളിലെ വേദശ്രീ എസ്.ആർ ഉപജില്ലാ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയായി. പഞ്ചായത്ത് കലോൽസവത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഉപജില്ലാ കലോൽസവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിക്കാഞ്ഞതിനാലാണ് വേദശ്രീ അപ്പീൽ വഴി ചിങ്ങപുരം സി.കെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ കലോൽസവത്തിൽ പങ്കെടുത്ത് മികച്ച വിജയം നേടിയത്. ആശാരി കണ്ടി മീത്തൽ രതീഷിന്റേയും ശ്രീഷയുടേയും മകളാണ് കണ്ണോത്ത് യു.പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന ഈ മിടുക്കി