---പരസ്യം---

പ്രമേഹമുണ്ടോ? ഒഴിവാക്കണം ഡ്രൈഫ്രൂട്‌സ് കാരണങ്ങള്‍ ഇതെല്ലാം

On: November 2, 2025 12:01 PM
Follow Us:
പരസ്യം

ഡ്രൈഫ്രൂട്‌സ് ആരോഗ്യം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും ഇത് പല ആരോഗ്യ പ്രശ്‌നങ്ങളേക്കാള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കും. എന്നാല്‍ പ്രമേഹമുള്ളവര്‍ ഡ്രൈഫ്രൂട്‌സ് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളിലെ പ്രമേഹത്തെ കൂടുതലാക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും പൊതുവേ ഡ്രൈഫ്രൂട്‌സ് ആരോഗ്യമുള്ളതാണെങ്കിലും അത് പ്രമേഹ രോഗികള്‍ക്ക് എപ്രകാരം സഹായിക്കുന്നു എന്ന കാര്യം നമുക്ക് നോക്കാം.

പ്രമേഹമുള്ളവര്‍ക്ക് പലപ്പോഴും പല ഡ്രൈഫ്രൂട്‌സ് കഴിക്കാമെങ്കിലും ഇത് എത്രത്തോളം ആരോഗ്യത്തോടെ തിരഞ്ഞെടുക്കേണ്ടതാണ് എന്ന് അറിയില്ല. കാരണം ഇവ പാഷകസമൃദ്ധമായി തോന്നാമെങ്കിലും, അവയുടെ പഞ്ചസാരയുടെ അളവും ഗ്ലൈസെമിക് ഇഫക്റ്റും വലിയ പ്രശ്നങ്ങളുണ്ടാക്കും. എന്നാല്‍ അവ ഏതൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

എന്തുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് ഇവ വേണ്ട?
ചില ഡ്രൈഫ്രൂട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും സാധാരണയായി നട്‌സ് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഡ്രൈഫ്രൂട്‌സ് അങ്ങനെ അല്ല. ഇത് ഉണക്കുന്ന അവസ്ഥയില്‍ പലപ്പോഴും അതിലെ പഞ്ചസാരയുടെ സാന്ദ്രതയും ഗ്ലൈസെമിക് സൂചികയും (GI) വര്‍ദ്ധിക്കപ്പെടുന്നു. ഈ പഞ്ചസാര നിങ്ങളുടെ രക്തപ്രവാഹത്തില്‍ കലരുകയും അത് സ്ഥിരമായി ഗ്ലൂക്കോസ് കൃത്യമായി നിലനിര്‍ത്തുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. അത്തിപ്പഴവും ഈന്തപ്പഴവും ഇത്തരത്തില്‍ ഒഴിവാക്കേണ്ടതാണ്. ഇതില്‍ ചേര്‍ക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം. അതുകൊണ്ട് തന്നെ ഈന്തപ്പഴും അത്തിപ്പഴവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

കാരണം ഇതെല്ലാം
അത്തിപ്പഴത്തില്‍ 50% മുതല്‍ 60 % വരെ പഞ്ചസാരയടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലതല്ല. അത് മാത്രമല്ല ഇതില്‍ ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കൂടുതലാണ്. അതെല്ലാം നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രണാതീതമാക്കുന്നു. ഉണങ്ങിയ വാഴപ്പഴവും ചിപ്‌സും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും പ്രമേഹത്തേയും വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇവ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അപകടാവസ്ഥയുണ്ടാക്കുന്നു. അത് മാത്രമല്ല ഇവയില്‍ കലോറിയും വളരെ കൂടുതലായിരിക്കും.

ഉണങ്ങിയ മാമ്പഴം ശ്രദ്ധിക്കണം
അത് കൂടാതെ ഉണങ്ങിയ മാമ്പഴവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതില്‍ പലപ്പോഴും പഞ്ചസാര ചേര്‍ക്കുന്നു. അത് ഗ്ലൈസമിക് ഇന്‍ഡക്‌സ് വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹ രോഗികള്‍ക്ക് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാക്കുകയും ചെയ്യും. ഗ്ലൂക്കോസ് നിയന്ത്രണത്തില്‍ നിങ്ങള്‍ ഈ സമയം പരാജയപ്പെടുന്നു. കാന്‍ഡിഡ് ഓറഞ്ച് അല്ലെങ്കില്‍ പപ്പായ പോലുള്ള കാന്‍ഡിഡ് പഴങ്ങള്‍ യഥാര്‍ത്ഥത്തില്‍ മധുരപലഹാരങ്ങളുടെ കൂട്ടത്തില്‍ വരുന്നവയാണ്. ഇവ ഉണക്കുന്നതൊടൊപ്പം തന്നെ സംസ്‌കരിക്കുകയും പഞ്ചസാരയില്‍ മുക്കി എടുക്കുകയും ചെയ്യുന്നു. ഇതൊന്നും ഒരിക്കലും പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ല.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!