---പരസ്യം---

പി.എസ്.സിയില്ലാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; നിഷിലും, ആയുഷ് മിഷനിലും, കോളജുകളിലും അവസരം; നവംബറിലെ ഒഴിവുകള്‍

On: November 3, 2025 11:57 AM
Follow Us:
പരസ്യം

1. നാഷണൽ ആയുഷ് മിഷൻ

നാഷണൽ ആയുഷ് മിഷൻ കേരള ജൂനിയർ കൺസൾട്ടന്റ് എൻജിനീയർ തസ്തികയിലേക്ക് വാക്ക്- ഇൻ ഇന്റർവ്യൂ നടത്തുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ. / ബി.ടെക് യോഗ്യതയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് നവംബർ 3 ന് രാവിലെ 10 ന് ആയുഷ് മിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: nam.kerala.gov.in, ഫോൺ: 0471 2474550.

2. നിഷിൽ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in/others/career

3. ഗസ്റ്റ് ഇന്റർപ്രട്ടർ 

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇംപയേർഡ് ബാച്ചിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ഇന്റർപ്രട്ടറുടെ താൽക്കാലിക നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യൂ/ എം.എ. സൈക്കോളജി/ എം.എ. സോഷ്യോളജി & ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടേഷൻ ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 6 രാവിലെ 10ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2491682.

4. നൈറ്റ് വാച്ച്മാൻ

നെടുമങ്ങാട്, സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എഴാം ക്ലാസ്സ് യോഗ്യതയുള്ള അപേക്ഷകർക്ക് നവംബർ 5 രാവിലെ 10:30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ പകർപ്പ് അഭിമുഖത്തിന് ഹാജരാക്കണം. ഫോൺ: 0472 2812686.

5. ട്രേഡ് ഇൻസ്പെക്ടർ

തിരുവനന്തപുരം, കൈമനം, സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ 2025-26 അദ്ധ്യയന വർഷത്തേക്ക് ട്രേഡ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനിയറിങ്ങിൽ ഐ.ടി.ഐ/ തത്തുല്യ- ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 7ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

6. ക്ലീൻ കേരള കമ്പനി ലിമിറ്റഡ്

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കാസർഗോഡ് ജില്ലയിലെ അനന്തപുരത്ത് പ്രവർത്തിക്കുന്ന ജില്ലാതല പാഴ്വസ്തുശേഖരണ, സംഭരണ, സംസ്കാരണ കേന്ദ്രത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 50 വയസ്സിന് താഴെ. കാസർഗോഡ് ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ രേഖകൾ സഹിതം തിരുവനന്തപുരം വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശത്തെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് രണ്ടാം നില, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട് എന്ന വിലാസത്തിൽ നവംബർ 5 രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 9447792058.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബികോമും ടാലിയും വശമുണ്ടോ? കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, അതും പിഎസ്‌സി എഴുതാതെ!

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഒഴിവ്; സർക്കാർ ഓഫീസിൽ വേറേയും ഒഴിവുകൾ

കിഫ്ബിയില്‍ ഏറ്റവും പുതിയ ജോലിയൊഴിവ്; 37,500 രൂപയാണ് ശമ്പളം; അപേക്ഷ ഡിസംബര്‍ 29 വരെ

കേരള സർക്കാർ നോർക്കയുടെ യുഎഇ റിക്രൂട്ട്മെന്റ്; 50 ഒഴിവുകൾ; ജനുവരി 10ന് മുൻപ് അപേക്ഷിക്കണം

വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, പൊലീസ് കോൺസ്റ്റബിൾ, എക്സൈസ് ഓഫിസർ…; 66 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

തൊഴിലവസരം -കെ ഫോർ കെയർ (K4 CARE).കോഴിക്കോട് ജില്ലയിൽ അടുത്തതായി ആരംഭിക്കുന്ന കെ ഫോർ കെയർ മൂന്നാമത്തെ ബാച്ചിലേക്ക് അനുയോജ്യരായ പരിശീലനാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

Leave a Comment

error: Content is protected !!