---പരസ്യം---

പരീക്ഷയില്ല.. അഭിമുഖത്തിലൂടെ സര്‍ക്കാര്‍ ജോലി! കെഎസ്‌സിഎസ്ടിഇയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

On: January 18, 2026 12:05 PM
Follow Us:
പരസ്യം

കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (കെ എസ് സി എസ് ടി ഇ) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് വാക്ക്-ഇന്‍ അഭിമുഖത്തിലൂടെ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള ഈ കേരള സര്‍ക്കാര്‍ ജോലിക്കായി നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. ജനുവരി 10 – നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയത്.

അഭിമുഖം ജനുവരി 22-ന് നടക്കും. KSCSTE/934/2022-C4 വിജ്ഞാപന നമ്പര്‍ പ്രകാരമാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 16,000 രൂപ ശമ്പളമായി ലഭിക്കും. ഒഴിവുകളുടെ എണ്ണം നിലവില്‍ വ്യക്തമാക്കിയിട്ടില്ല, നിയമന സ്ഥലം കേരളത്തിലായിരിക്കും. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 2026 ജനുവരി 1 – ന് 36 വയസ്സില്‍ കൂടാന്‍ പാടില്ല.

എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രായ പരിധി ഇളവുകള്‍ അനുവദിക്കുന്നതാണ്. ഈ തസ്തികയിലേക്ക് അപേക്ഷാ ഫീസ് ഇല്ല. ബിരുദവും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ ( വെബ്‌സൈറ്റ് ഡെവലപ്‌മെന്റ്, ഡിസൈനിംഗ്, ഇന്റര്‍നെറ്റ്, പബ്ലിക്കേഷന്‍ എന്നിവയുള്‍പ്പെടെ ) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

അല്ലെങ്കില്‍, പ്ലസ് ടു പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ട് വര്‍ഷത്തെ അനുഭവ സമ്പത്തും ഉള്ളവര്‍ക്കും അപേക്ഷിക്കാം. ജി എസ് ഡി പി സര്‍ട്ടിഫൈഡ് യുവജനങ്ങള്‍ക്കും ഈ ഒഴിവുകളിലേക്ക് പരിഗണനയുണ്ട്. അപേക്ഷകരെ തിരഞ്ഞെടുക്കുന്നത് രേഖാപരിശോധനയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. പരിശോധനയ്ക്കായി അസല്‍ രേഖകളും കരുതേണ്ടതാണ്. അഭിമുഖം ജനുവരി 22 – ന് രാവിലെ 11:00 മണിക്ക് തിരുവനന്തപുരത്ത് പട്ടത്തുള്ള കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ( ശസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം ) ഓഫീസില്‍ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അഭിമുഖത്തിന് മുന്‍പ് ഔദ്യോഗിക വിജ്ഞാപനം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kscste.kerala.gov.in സന്ദര്‍ശിക്കാവുന്നതാണ്.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!