മേപ്പയൂരിൽ പ്രവർത്തിക്കുന്ന അനാഥ സംരക്ഷണ കൂട്ടായ്മയായ ഇക്റാം
മേപ്പയ്യൂർ പാലിയേറ്റീവ് ഹാളിൽ,പ്രശസ്ത കൗൺസിലിംഗ് വിദഗ്ധയും ട്രെയിനറും വിഎച്ച്എസ്എസ് സ്കൂൾ HM ഇൻ ചാർജ്ജുമായ ശ്രീമതി അജി. ആർ രാവിലെ 9 30 മുതൽ ഇക്റാം മക്കൾക്കും രക്ഷിതാക്കൾക്കുമായി കൗൺസിലിംഗും ബോധവൽക്കരണ ക്ലാസും നടത്തി.

മക്കളെ എങ്ങനെ വളർത്തണമെന്നും എങ്ങിനെ ചേർത്തു പിടിക്കണം എന്നും അവർക്ക് രക്ഷിതാക്കൾ എങ്ങനെ മോഡൽ ആയിരിക്കണം എന്നും അവർ ക്ലാസിൽ വിശദീകരിച്ചു പല അമ്മ മാർക്കും കുട്ടികൾക്കും ഇത് പുതിയ അനുഭവമായിരുന്നു. വർദ്ധിച്ചുവരുന്ന മൊബൈൽ ഉപയോഗവും സോഷ്യൽ മീഡിയ കുട്ടികളെ എങ്ങനെ വഴിതെറ്റിക്കുന്നു എന്നും ഉദാഹരണസഹിതം അവർ വിശദീകരിച്ചു,പല അമ്മമാരുടെയും കണ്ണുകൾ നിറഞ്ഞത് കാണാമായിരുന്നു.യോഗത്തിൽ കെ വി. അബ്ദുറഹ്മാൻ സ്വാഗതം ആശംസിച്ചു,ഇമ്പിച്ചാലി (സിത്താര) അധ്യക്ഷത വഹിച്ചു അബ്ദുസലാം മാസ്റ്റർ, ടി എം അബ്ദുല്ല ജമീല ടീച്ചർ കെ കെ അന്ത്രു എന്നിവർ ആശംസകൾ നേർന്നു,അമീർ പൂളക്കലിന്റെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു.













