---പരസ്യം---

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

On: December 19, 2025 10:53 AM
Follow Us:
പരസ്യം

മൈസൂര്‍: നഞ്ചന്‍കോടില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തീ അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 

ബെംഗളുരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. ബസിനടിയിൽ തീപടർന്നാണ് അപകടം. ഈ സമയത്ത് 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചതിനാൽ വന്‍ അപകടം ഒഴിവായി. യാത്രക്കാരിൽ ചിലരുടെ ലാപ്ടോപ്പ്, സർട്ടിഫിക്കറ്റുകള്‍, പാസ്പോർട്ട് എന്നിവ കത്തിനശിച്ചതായാണ് വിവരം. ബസിലുണ്ടായിരുന്നവരെ രാവിലെ 7 മണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിക്കും.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും

ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാം; വമ്പൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ

നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ‘വമ്പന്‍മാര്‍’ എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍

ആണ്‍കുട്ടികള്‍ മാത്രം ജനിക്കുന്നു; രഹസ്യമായി അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യം

Leave a Comment

error: Content is protected !!