കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡില്‍ (HCL) ജോലി നേടാന്‍ അവസരം. ജൂനിയര്‍ മാനേജര്‍ (ഗ്രേഡ് EO) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. മൈനിങ്, എഞ്ചിനീയറിങ്, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗങ്ങളിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എച്ച്‌സിഎല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അവസാന തീയതി: ഡിസംബര്‍ 17
തസ്തികയും ഒഴിവുകളും
ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് – ജൂനിയര്‍ മാനേജര്‍ (ഗ്രേഡ് EO) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 64.
| മൈനിങ് | 13 |
| ജിയോളജി | 8 |
| സര്‍വേ | 2 |
| എന്‍വിയോണ്‍മെന്റ് | 3 |
| ഇലക്ട്രിക്കല്‍ | 3 |
| മെക്കാനിക്കല്‍ | 8 |
| സിവില്‍ | 6 |
| മിനറല്‍ പ്രോസസിങ് | 6 |
| ഫിനാന്‍സ് | 6 |
| എച്ച്ആര്‍ | 1 |
| അഡ്മിന്‍ | 3 |
| ലോ | 3 |
| മെറ്റീരിയല്‍സ് & കോണ്‍ട്രാക്ട്‌സ് | 2 |
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
മൈനിങ്
മൈനിങ്ങില്‍ ഡിപ്ലോമയും, ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റും. അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം. OR മൈനിങ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ഫോര്‍മാന്‍ അല്ലെങ്കില്‍ സെക്കന്റ് ക്ലാസ് മാനേജര്‍ സര്‍ട്ടിഫിക്കറ്റും. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും.
ജിയോളജി
ഡ്രാഫ്റ്റ്‌സ്മാന്‍-ഷിപ്പില്‍ ഡിപ്ലോമ- മെക്കാനിക്കല്‍ OR സിവില്‍. അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. അല്ലെങ്കില്‍ ജിയോളജിയില്‍ പിജിയും രണ്ട വര്‍ഷത്തെ എക്‌സ്പീരിയന്‍സും.
എന്‍വിയോണ്‍മെന്റ്
എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി, രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഇലക്ട്രിക്കല്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ കൂടെ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. OR ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സും.
മിനറല്‍ പ്രോസസിങ്
മിനറല്‍ പ്രോസസിങ്/ മിനറല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
എച്ച്ആര്‍
ഡിഗ്രിയും അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സും. OR എച്ച്ആര്‍ പിജി/ ഡിപ്ലോമ/ എംബിഎ. കൂടെ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അഡ്മിന്‍
ഡിഗ്രിയും അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സും. OR എല്‍എല്‍ബി/ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കൂടെ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
മെറ്റീരിയല്‍സ് & കോണ്‍ട്രാക്ട്‌സ
ഡിഗ്രി (ആര്‍ട്‌സ്/ സയന്‍സ്/ എഞ്ചിനീയറിങ്) കൂടെ പിജി/ ഡിപ്ലോമ ഇന്‍ മെറ്റീരിയല്‍സ് / സപ്ലൈ ചെയിന്‍/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്).
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയുടെയും, ഡോക്യുമെന്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുക.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എച്ച്‌സിഎല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജ് തെരഞ്ഞെടുത്ത് ജൂനിയര്‍ മാനേജര്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ ലിങ്ക് ഓപ്പണ്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
അപേക്ഷ: https://www.hindustancopper.com/RecruitmentNew1/CandidateLogin/134












