കേരള സർക്കാരിന് കീഴിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ സ്ഥിര ഹെൽപ്പർ ജോലി നേടാൻ അവസരം. ഇലക്ട്രിക്കൽ ജോലികളിൽ സഹായിക്കുന്നതിനായി ജോലിക്കാരെയാണ് നിയമിക്കുന്നത്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർക്ക് കേരള പി.എസ്.സി വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ അപേക്ഷ നൽകാം.
തസ്തികയും ഒഴിവുകളും
റീഹാബലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ ഹെൽപ്പർ. ആകെ ഒഴിവുകൾ 01.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16,500നും 35,700നും ഇടയിൽ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 36നും ഇടയിൽ.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007 നുമിടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
യോഗ്യത
ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ ഇലക്ട്രീഷ്യൻ യോഗ്യത.
സർക്കാർ/അർദ്ധസർക്കാർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പ്രൈവറ്റ് സെക്ടർ സ്ഥാപനങ്ങളിൽ ഇലക്ട്രിക്കൽ ഹെൽപ്പർ ആയി ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
കുറിപ്പ് : പ്രവൃത്തി പരിചയ യോഗ്യത നേടിയ മതിയായ എണ്ണം പട്ടിക ജാതി / പട്ടിക വർഗ്ഗ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അവർ മറ്റ് തരത്തിൽ യോഗ്യതയുള്ള പക്ഷം അവർക്കായി സംവരണം ചെയിതിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി പ്രവൃത്തി പരിചയ യോഗ്യതയിൽ ഇളവ് നൽകുന്നതാണ്.
പ്രൊബേഷൻ
റിഹാബിലിറ്റേഷൻ പ്ലാൻന്റേഷൻസ് ലിമിറ്റഡിലെ വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ് ബാധകമാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/













