കീഴരിയൂർ:ഡിസംബർ 26 മുതൽ ജനുവരി 1 വരെ കണ്ണോത്ത് യു.പി സ്കൂളിൽ വെച്ച് നടക്കുന്ന മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എൻ.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാഗ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് വി.പി ബിജു അധ്യക്ഷനായി. എൻ.എൻ.എസ് പ്രോഗ്രാം ഓഫീസർ ഷാജു ക്യാമ്പിന്റെ പരിപാടികൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ, ഗ്രാമപഞ്ചായത്ത് മെമ്പർ തറമ്പത്ത് കുഞ്ഞബ്ദുള്ള, കണ്ണോത്ത് യു പി.സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ഗീത, ടി.കുഞ്ഞിരാമൻ മാസ്റ്റർ, എം.സുരേഷ് മാസ്റ്റർ,കെ.സുരേഷ് ബാബു, ഏ.എം.ദാമോദരൻ, കെ.അബ്ദു റഹ്‌മാൻ,കെ എം.സുരേഷ് ബാബു, ആതിര വിനോദ്, ടി.കരുണാകരൻ നായർ, കെ.മുരളീധരൻ, എം.എം ശ്രീശൻ,ശിൽപകല, ബി.ഡലീഷ്, എ.സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സക്കീർ എം സ്വാഗതവും സമദ് നന്ദിയും പറഞ്ഞു