---പരസ്യം---

മിഥുൻ ഇടത്തിലിൻ്റ നോവൽ ‘ എനുമോ’ പ്രകാശനം ചെയ്തു

On: January 24, 2026 10:09 PM
Follow Us:
പരസ്യം

കീഴരിയൂർ:മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാര കമന്ദിരിത്തിലെ പി.ശങ്കരൻ മെമ്മോറിയൽ ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. കവിയും സാഹിത്യകാരനുമായ കല്പറ്റ നാരായണൻ പുസ്തകം ഏറ്റുവാങ്ങി. ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും വിവർത്തകയും അധ്യാപികയുമായ ഡോ.ജ്യോത്സ്ന പി കടയപ്രത്ത് പുസ്തക പരിചയം നടത്തി. പൂർണ പബ്ലിക്കേഷൻസ് മാനേജിംങ്
പാട്നർ എൻ.ഇ മനോഹരൻ, എഴുത്തുകാരായ മനോജ് തെക്കേടത്ത്, തിക്കോടി നാരായണൻ, പന്തലായനി ഗവ.ഹയർ സെക്കൻഡിസ്കൂൾ പ്രിൻസിപ്പൽ, ബീന പൂവത്തിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഗ്രന്ഥകാരൻ മിഥുൻ ഇടത്തിൽ എന്നിവർ പ്രസംഗിച്ചു.
തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള പ്രൊവൻസ് പ്രദേശത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ നടത്തുന്ന യാത്ര ആണ് നോവലിൻ്റെ പശ്ചാത്തലം.
ബിരുദാനന്തരബിരുദ പഠനകാലത്ത് സർവകലാശാലയിലെ നാടകസംഘാംഗങ്ങൾ ആയിരുന്നു ഇവർ. ഈ യാത്രയിലും ഒരു ചെറു നാടകം തയ്യാറാക്കാൻ ഇവർ തീരുമാനിക്കുന്നു.
യാത്രയ്ക്ക് ശേഷം മാർക്കോയെ കാണാതാവുന്നതിനാൽ പോലീസ് ഈ യാത്രയെ കുറിച്ച് അന്വേഷിക്കുന്നു. യാത്രയ്ക്കിടയിൽ ഈ യുവത സൂക്ഷ്മതയോടെ നടത്തുന്ന ചർച്ചകളും വിശകലനങ്ങളും നോവലിൽ പ്രകടമാണ്.

മാധ്യമ പ്രവർത്തകൻ കീഴരിയൂർ രാമചന്ദ്രന്റെയും ജയശ്രീദേവിയുടെയും മകനാണ് മിഥുൻ. ധൻബാദ് ഐ.ഐ.ടി.യിൽ നിന്ന് എൻവയേൺമെന്റ് എൻജിനീയറിങ്ങിൽ ബിടെക്ക് (ഹോണേഴ്‌സ് ) ബിരുദവും തുടർന്ന് സ്വിറ്റ്സർലാൻറിലെ ഇ.ടി.എച്ച് സൂറിക്കിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!