---പരസ്യം---

കൈൻഡ് പാലിയേറ്റീവ് കെയർ ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

On: January 27, 2026 7:10 PM
Follow Us:
പരസ്യം

കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഒത്തിരിപ്പ് എന്ന പേരിൽ ത്രിതല പഞ്ചായത്തുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു.

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെക്കുറിച്ചും വീടകങ്ങളിൽ കിടപ്പിലായവർക്ക് സമഗ്രവും ഗുണമേന്മയുള്ളതുമായ സാന്ത്വന പരിചരണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംഗമം ചർച്ച ചെയ്തു.

എഴുത്തുകാരൻ നജീബ് മൂടാടി ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ അധ്യക്ഷനായി. കിപ്പ് കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ വിഷയം അവതരിപ്പിച്ചു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിസ്ഹബ് കീഴരിയൂർ,ലത.കെ പൊറ്റയിൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എം വേലായുധൻ,ടി.സുനിത ബാബു,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ഭാസ്കരൻ,നിഷാഗ ഇല്ലത്ത്,സവിത വലിയ പറമ്പത്ത്

,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറക്കീൽ അശോകൻ,കുഞ്ഞബ്ദുള്ള തേറമ്പത്ത്, രാധാകൃഷ്ണൻ എടവന മീത്തൽ,ടി.ടി രാമചന്ദ്രൻ,വിജില എ രേമ്മൻകണ്ടി,ദീപ്തി നമ്പ്രോട്ടിൽ,സുനിൽ പാണ്ട്യാടത്ത്,രജിത കടവത്ത് വളപ്പിൽ,റൈഹാനത്ത് വല്ലൊടിക്കുനിയിൽ, കൈൻഡ് രക്ഷാധികാരികളായ ഇടത്തിൽ ശിവൻ മാസ്റ്റർ,കേളോത്ത് മമ്മു, കൈൻഡ് വൈസ് ചെയർമാൻ ടി.എ സലാം,സെക്രട്ടറിമാരായ യു.കെ അനീഷ്,റിയാസ് പുതിയടത്ത്,കൈൻഡ് വിമൻസ് ഇനിഷ്യേറ്റീവ് സെക്രട്ടറി സാബിറ നടുക്കണ്ടി,സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് സെക്രട്ടറി മുഹമ്മദ് ഷാമിൽ.ടി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.പരിപാടിയിൽ വെച്ച് ജനപ്രതിനിധികൾക്ക് ഉപഹാരം നൽകി.കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും വളണ്ടിയർ കോഡിനേറ്റർ എം.ജറീഷ് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ബൂൺ നഴ്‌സറി സ്‌കൂൾ 24 –ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ജില്ലാ ബോഡി ബിൽഡിംഗ്‌ അസോസിയേഷൻ മിസ്റ്റർ, മിസ്സ് കാലിക്കറ്റ് മത്സരത്തിൽ കീഴരിയൂരിന് തിളക്കം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം ശ്രീ ടി.പി രാമകൃഷ്ണൻ എം.എൽ .എ ഉദ്ഘാടനം നിർവ്വഹിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 2026-27വർഷത്തെ വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗംലത പൊറ്റയിയിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ കല്ലിട്ടൊടിപ്പാടശേഖരത്തിൽ, സമഗ്ര നെൽകൃഷി വികസനത്തിന് പദ്ധതികൾ വരുന്നു

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ വാർഷിക ജനറൽ ബോഡി യോഗം ഞായർ വൈകീട്ട് 4 മണിക്ക് തിരുമംഗലത്ത് മീത്തൽ വെച്ച് നടക്കും.

Leave a Comment

error: Content is protected !!