---പരസ്യം---

കൈൻഡിന് കൈത്താങ്ങുമായി വീണ്ടും സി.പി അബ്ദുള്ള ഹാജി

On: February 17, 2026 9:47 AM
Follow Us:
പരസ്യം

കീഴരിയൂർ: പ്രയാസമനുഭവിക്കുന്ന മനുഷ്യരെ തന്നാലാവുംവിധം എപ്പോഴും ചേർത്ത് പിടിക്കുന്ന സി.പി അബ്ദുളള ഹാജി കൈൻഡ് പാലിയേറ്റീവ് കെയർ ഫിസിയോ തെറാപ്പി സെന്ററിലേക്ക് ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി.കഴിഞ്ഞ ദിവസം കൈൻഡ് സംഘടിപ്പിച്ച ഒപ്പരം പരിപാടിയിൽ വെച്ച് പ്രസ്തുത തുകയുടെ ചെക്ക് അദ്ദേഹം കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർക്ക് കൈമാറി.കൈൻഡിന്റെ തുടക്കം മുതൽ വളണ്ടിയറായി പ്രവർത്തിക്കുന്ന അബ്ദുള്ള ഹാജി കൈൻഡ് കെട്ടിടം നിർമ്മിച്ച ഭൂമി വാങ്ങാൻ നൽകിയ 3 ലക്ഷം രൂപ ഉൾപ്പടെ പലപ്പോഴായി കൈൻഡിന് കരുത്ത് പകർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം കൈൻഡ് സംഘടിപ്പിച്ച ഒപ്പരം പരിപാടിയിൽ വെച്ച് അദ്ദേഹം ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിക്കാൻ 3 സെന്റ് സ്ഥലം നൽകിയിരുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!