കീഴരിയൂർ:കീഴരിയൂർക്കാർക്ക് ഏറെ പ്രിയങ്കരിയായിരുന്ന താഴത്തെ പറവട്ടംകണ്ടി ഹജ്ജുമ്മയുടെ ഓർമ്മക്കായി കുടുംബം കൈൻഡ് പാലിയേറ്റീവ് കെയറിന് ഒരു അഡ്ജസ്റ്റബിൾ കോട്ടും മെഡിക്കൽ ബെഡും നൽകി.കഴിഞ്ഞ ദിവസം കൈൻഡ് സംഘടിപ്പിച്ച ഒപ്പരം പരിപാടിയിൽ വെച്ച് ഇതിനാവശ്യമായ തുക മകൻ ടി.വി.കെ അബ്ദുള്ള കൈൻഡ് രക്ഷാധികാരി കേളോത്ത് മമ്മുവിന് കൈമാറി.