---പരസ്യം---

രാഷ്ട്രീയപ്രേരിതമായ വാർഡുവിഭജനത്തെ ജനങ്ങൾ തള്ളിക്കളയും:കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

On: May 25, 2025 9:06 PM
Follow Us:
പരസ്യം

കീഴരിയൂർ:കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനം രാഷ്ട്രീയ പ്രേരിതവുംഅശാസ്ത്രീയവുമാണെന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികുറ്റപ്പെടുത്തി. വാർഡു വിഭജനത്തിന്റെ കരട് വിജ്ഞാപനം വന്ന ഉടനെ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പതിനാല് പരാതികൾജില്ലാകലക്ടർക്ക് സമർപ്പിച്ചിരുന്നു. ഭൂമിശാസ്‌ത്രപരമായ അതിരുകളോ ജനസംഖ്യ അനുപാതമോ ഒരിടത്തും പാലിച്ചിട്ടില്ല. ഭരണ വിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്ന കീഴരിയൂരിൽ അതിനെ മറികടക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച മാനദണ്ഡങ്ങൾ മുഴുവൻ ലംഘിച്ച് സി.പി.എം സ്വാധീനത്തിന് വഴങ്ങി നടത്തിയിരിക്കുന്ന വാർഡ് വിഭജനത്തിനെതിരെ രാഷ്ട്രയമായും നിയമപരമായും നേരിടാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ എം മനോജ് നേതാക്കളായ പി.കെ ഗോവിന്ദൻ, ഇരാമചന്ദ്രൻ , പി ഭാസ്കരൻ , ശശി കല്ലട , അശോകൻ പാറക്കീൽ, നന്ദകുമാർ ടി, പി.എം അബ്ദുറഹിമാൻ . കെ.പി സ്വപ്നകുമാർ , സനീത കെ തുടങ്ങിയവർ സംസാരി ച്ചു .

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!