ആയഞ്ചേരി: ഫിറ ഗോൾഡിന് സമീപം ഇലക്ട്രിക് ലൈൻ പൊട്ടി വീണപ്പോൾ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ടൗണിലെത്തിയ യുവാവ് ബൈക്ക് പാർക്ക് ചെയ്യാൻ ഫിറ ഗോൾഡിനടുത്തു നിർത്താൻ നോക്കവേ പെട്ടെന്ന് ലൈൻ പൊട്ടിതെറിയോട് കൂടി പൊട്ടി വീഴുകയായിരുന്നു. ഇതു കണ്ട യുവാവ് ബൈക്ക് മറിച്ചിട്ട് രക്ഷപ്പെടുകയായിരുന്നു.