കീഴ്രിയൂർ:വിവേകാനന്ദ ആർട്സ് സ്പോർട്സ് ക്ലബ് കീഴരിയൂരും WAWU ഫൗണ്ടേഷനും സംയുക്തമായി INDIA’S NEXT LEGEND LEAGUE എന്ന പേരിൽ സംഘടിപ്പിക്കുന്ന 12 മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്കുള്ള ഫൈവ്സ് ഫുട്ബോൾ ടൂർണമൻ്റും സെലക്ഷൻ ക്യാമ്പും ഈ വരുന്ന ജൂൺ ഒന്നാം തിയ്യതി ഞായറാഴ്ച സാൻഡിയോ ഫുട്ബോൾ ടെറഫ് മുത്താമ്പി വച്ച് നടത്തപ്പെടുന്നു . പി.രഘുനാഥ് (കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡൻ്റ്) ആണ് മത്സരം ഉദ്ഘാടനം ചെയ്യുന്നത്. മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് അടുത്ത ഒരുവർഷത്തേക്ക് സൗജന്യ ഫുട്ബോൾ ക്യാമ്പും മറ്റു സഹായങ്ങളും സംഘാടകർ ചെയ്തുകൊടുക്കുന്നതാണ്.കുട്ടികൾക്കിടയിൽ ഫുട്ബോൾ മത്സരങ്ങൾക്ക് പ്രാധാന്യം വർദ്ധിപ്പിക്കുവാനും താഴെ കിടയിലുള്ള കുട്ടികൾക്ക് കൂടെ പരിശീലനം ഉറപ്പുവരുത്തി അവരെ മികച്ച രീതിയിൽ വാർത്തെടുക്കുവാനുമാണ് മത്സരം സംഘടിപ്പിക്കുന്നത് .